21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് 2022-23 :ആരോഗ്യ മേഖലയക്ക് ഊന്നൽ

1 min read



അടിമാലി: പട്ടികവർഗ്ഗ – പട്ടികജാതി ,സ്ത്രീ ,കുട്ടികൾ , ഭിന്നശേഷി ക്കാർ എന്നിവരടങ്ങുന്ന പാർശ്വവത്കൃത സമൂഹത്തിന് പരിഗണന നൽകി കൊണ്ട് ആരോഗ്യ പരിപാലത്തിനും ഉന്നൽ നൽകിയാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള ബഡ്ജറ്റ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയ വൈസ് പ്രസിഡന്റ് ഷാന്റി ബേബി അവതരിപ്പിച്ചു.

915429000/- രൂപ വരവും 915066150/- രൂപ ചിലവും 362850 – രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് സഭയിൽ അവതരിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. പശ്ചാത്തല മേഖല, ഭവന നിർമ്മാണം. ക്ഷീര വികസനം, നീർത്തടാധിഷ്ടിത പദ്ധതികൾ, മഹാത്മഗാന്ധി ഗ്രാമീണ തൊഴിലു റപ്പ് പദ്ധതി, മാലിന്യസംസ്ക്കരണം, ആരോഗ്യ മേഖല ഉൾപ്പെടെ ബ്ലോക്ക് പഞ്ചായ ത്തിന്റെ സമസ്ഥ മേഖലയിലും വികസനം ലക്ഷ്യമാക്കിയാണ് ബഡ്ജറ്റ് രൂപീകരിച്ച തെന്ന് ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ പറഞ്ഞു.


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ കുടുതൽ പ്രതീക്ഷിക്കു ന്നുണ്ട്, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി കൃഷി സിഞ്ചയ് യോജന പദ്ധതികൾ, ജൈവകൃഷി പ്രേത്സ ഹനം , രാസ പദാർത്ഥങ്ങളുടെ ശാസ്ത്രിയമായ ഉപയോഗം തുടങ്ങിയ മണ്ണ് സംരക്ഷണ വകുപ്പ് കൃഷി വകുപ്പ് എന്നിവരുമായി ചേർന്ന് നടപ്പാക്കും , പട്ടികജാതി – പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും ,കുടിവെള്ളം , സ്ത്രീ സൗഹദമാക്കുന്ന പദ്ധതികൾ പ്ലാൻഫണ്ടുമായി സംയോജിപ്പിച്ച് പദ്ധതികൾ തയ്യാറാക്കണമെന്നും ഷാന്റി ബേബി അറിയിച്ചു.

ബഡ്ജറ്റ് ചർച്ചയിന്മേൽ വികസനകാര്യ സമിതി അദ്ധ്യക്ഷൻ കോയ അമ്പാട്ട്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സനില രാജേന്ദ്രൻ, മെമ്പർമാരായ എം എ അൻസാരി, ജോർജ്ജ് തോമസ് കെ. കൃഷ്ണമൂർത്തി, സി .കെ പ്രസാദ്, മിനി ലാലും മേരി ജോർജ്ജ്, രാജമ്മ രാധാകൃഷ്ണൻ, ജെ. അഖില, തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!