ചെങ്കുളത്തെ ഭൂമി വനഭൂമിയാക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും -UDF

Spread the love

JBM ANSAR

ചെങ്കുളം റിസർവിലെ 68 ഹെക്ടർ ഭൂമി വനഭൂമിയാക്കാനുള്ള ഗവൺമെൻ്റ് നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും UDF

ആനച്ചാൽ. കേരള സർക്കാരിൻ്റെ 2022 ജൂൺ 14 ലെ 1954 ഗസറ്റ് വിജ്ഞാപന പ്രകാരം കുഞ്ചിത്തണ്ണി വില്ലേജിലെ 215-83 ഏക്കർ ജനവാസ കേന്ദ്രം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചതിനെതിരെ UDF നേതൃത്വത്തിൽ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസിലോട്ട് ജനകീയ മാർച്ചും ധർണ്ണയും നടത്തി.

വനമേഖല സൃഷ്ടിച്ച് കുടിയേറ്റ ജനതയെ കുടിയിറക്കാനുള്ള നീക്കത്തിന് ഇടത് സർക്കാർ നീക്കം നടത്തുന്നത് മണ്ഡലത്തിൽ നിന്നും ഉള്ള ഇടത് ജനപ്രതിനിധികൾ അറിയാതെയാണോ സംഭവിച്ചതെന്ന് യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി T M സലീം ചോദിച്ചു. പ്രധേശത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പിൻവലിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് UDF നേതാക്കൾ ആവശ്യപ്പെട്ടു .

UDF മേഖല ചെയർമാൻ PG സോമൻ അധ്യക്ഷത വഹിച്ചു. .ഒ .ആർ.ശശി. MP സൈനുദ്ദീൻ ,ജോർജ് തോമസ് .K A കുര്യൻ, PC ജയൻ, ബാബു കീ ച്ചേരി, മൈതീൻ, എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ ബഷീർ ആനച്ചാൽ നന്ദി രേഖപ്പെടുത്തി

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!