വിദേശ നിക്ഷേപകര്‍ ചതിച്ചു; 2022 -ല്‍ ‘പൊട്ടിപ്പാളീസായി’ 5 ഓഹരികള്‍

Spread the love


Thank you for reading this post, don't forget to subscribe!

തെരഞ്ഞെടുത്ത കമ്പനികളുടെ ഓഹരികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ പതിവായി ‘തലയൂരുന്ന’ പ്രവണതയും കാണാം. കഴിഞ്ഞ മൂന്നു ത്രൈമാസപാദങ്ങള്‍ക്കൊണ്ട് (2022 മാര്‍ച്ച് – സെപ്തംബര്‍) ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 167 സ്റ്റോക്കുകളില്‍ നിന്നും വലിയൊരു ശതമാനം പങ്കാളിത്തം ഇവര്‍ കയ്യൊഴിഞ്ഞു. ഈ അവസരത്തില്‍ വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം വിറ്റൊഴിവാക്കിയ 5 ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം. 500 കോടി രൂപയ്ക്ക് മുകളില്‍ മാര്‍ക്കറ്റ് ക്യാപ്പുള്ള കമ്പനികള്‍ മാത്രമാണിവിടെ പഠനവിധേയമാക്കിയത്.

1. ധനി സര്‍വീസസ്

നടപ്പുവര്‍ഷം ധനി സര്‍വീസസിന്റെ ഓഹരി വില 64% ഇടിഞ്ഞിട്ടുണ്ട്. ഷെയര്‍ഹോള്‍ഡര്‍ ഫണ്ടുകളുടെ കാര്യക്ഷമമല്ലാത്ത വിനിയോഗത്തെ തുടര്‍ന്ന് കമ്പനിയുടെ ROE (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) കഴിഞ്ഞ 2 വര്‍ഷമായി താഴോട്ടാണ്. കഴിഞ്ഞ 2 വര്‍ഷമായി ആസ്തികളുപയോഗിച്ച് ലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളും ഫലം കാണുന്നില്ല.

കുറയുന്ന പണമൊഴുക്ക് (ക്യാഷ് ഫ്‌ളോ), തുടരുന്ന വരുമാനമിടിവ്, ലാഭമിടിവ് എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തി ധനി സര്‍വീസസിന്റെ ഓഹരി വില 161 രൂപയില്‍ നിന്നും 58 രൂപയിലേക്ക് നിലംപതിച്ചിരിക്കുകയാണ്. ഡിസംബറില്‍ 27 ശതമാനവും മാര്‍ച്ചില്‍ 21 ശതമാനവും ജൂണില്‍ 20 ശതമാനവും സെപ്തംബറില്‍ 18 ശതമാനവുമാണ് വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള പങ്കാളിത്തം.

2. ന്യൂറേക്ക

വിദേശ നിക്ഷേപകരുടെ പിന്മാറ്റം വര്‍ധിച്ചതോടെ ഓഹരി വില കൂപ്പുകുത്തിയ മറ്റൊരു കമ്പനിയാണ് ന്യൂറേക്ക. നടപ്പുവര്‍ഷം ഇതുവരെ 63 ശതമാനം വീഴ്ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 4 പാദങ്ങളായി ലാഭവും 2 പാദങ്ങളായി വരുമാനവും കമ്പനിയുടേത് താഴോട്ടാണ്. ഓരോ പാദവും ലാഭമാര്‍ജിനും വീണുകൊണ്ടിരിക്കുന്നു.

ഡിസംബറില്‍ 13 ശതമാനവും മാര്‍ച്ചില്‍ 12 ശതമാനവും ജൂണില്‍ 12 ശതമാനവും സെപ്തംബറില്‍ 1.6 ശതമാനവുമാണ് വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള പങ്കാളിത്തം. ഇതേകാലയളവില്‍ ന്യൂറേക്കയുടെ ഓഹരി വില 2,087 രൂപയില്‍ നിന്നും 773 രൂപയിലേക്ക് നിജപ്പെട്ടു.

Also Read: കാറ്റ് അനുകൂലം! ഈ മള്‍ട്ടിബാഗര്‍ ടാറ്റ ഗ്രൂപ്പ് ഓഹരി പുതിയ ഉയരം കുറിക്കും; വാങ്ങുന്നോ?

 

3. സെന്‍സാര്‍ ടെക്‌നോളജീസ്

2022 -ല്‍ സെന്‍സാര്‍ ടെക്‌നോളജീസിന്റെ ഓഹരി വില 58 ശതമാനം ഇടിഞ്ഞു. ജനുവരിയില്‍ 533 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ 217 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. സെപ്തംബര്‍ പാദം മ്യൂച്വല്‍ ഫണ്ടുകള്‍ ഗൗരവമായി സെന്‍സാര്‍ ടെക്‌നോളജീസ് ഓഹരികള്‍ വിറ്റഴിക്കുകയുണ്ടായി. പാദാടിസ്ഥാനത്തിലും വാര്‍ഷികാടിസ്ഥാനത്തിലും മാര്‍ജിന്‍ ഇടിവോടുള്ള ലാഭവീഴ്ച്ച കമ്പനിയുടെ നിറംകെടുത്തുന്നു.

നിലവില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല ആവറേജുകള്‍ക്ക് കീഴെയാണ് സെന്‍സാര്‍ ടെക്‌നോളജീസിന്റെ ഓഹരി വില. ഡിസംബറില്‍ 17.8 ശതമാനവും മാര്‍ച്ചില്‍ 16.5 ശതമാനവും ജൂണില്‍ 15.9 ശതമാനവും സെപ്തംബറില്‍ 9.1 ശതമാനവുമാണ് വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള പങ്കാളിത്തം.

4. സംവര്‍ധന മതര്‍സണ്‍ ഇന്റര്‍നാഷണല്‍

നടപ്പുവര്‍ഷം 56 ശതമാനം വിലയിടിവ് പറഞ്ഞുവെയ്ക്കുന്നുണ്ട് സംവര്‍ധന മതര്‍സണ്‍ ഇന്റര്‍നാഷണല്‍. 167 രൂപയില്‍ നിന്നും 66 രൂപയിലേക്കുള്ള കമ്പനിയുടെ വീഴ്ച്ച നിക്ഷേപകരുടെ ഹൃദയം തകര്‍ക്കുന്നു.

കഴിഞ്ഞ 2 വര്‍ഷമായി സംവര്‍ധന മതര്‍സണിന് കാര്യമായ ക്യാഷ് ഫ്‌ളോ കണ്ടെത്താന്‍ സാധിക്കുന്നില്ല. വരുമാനവും ലാഭവും ഇറക്കത്തില്‍ത്തന്നെ. ഡിസംബറില്‍ 16.4 ശതമാനവും മാര്‍ച്ചില്‍ 10.7 ശതമാനവും ജൂണില്‍ 9.4 ശതമാനവുമാണ് വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള പങ്കാളിത്തം.

Also Read: 5,000 രൂപ മാസ അടവുള്ള ഈ ചിട്ടി ചേർന്നാൽ മറ്റൊരു ചിട്ടി ഫ്രീ! ചിട്ടിയുടെ ലാഭത്തിൽ നിന്ന് മറ്റൊരു ചിട്ടി ചേരാം

 

5. ഗ്ലാന്‍ഡ് ഫാര്‍മ

വിദേശ നിക്ഷേപകര്‍ക്ക് താത്പര്യമില്ലാതായ മറ്റൊരു ഇന്ത്യന്‍ കമ്പനിയാണ് ഗ്ലാന്‍ഡ് ഫാര്‍മ. നടപ്പുവര്‍ഷം 53 ശതമാനം വിലയിറക്കം ഗ്ലാന്‍ഡ് ഫാര്‍മയില്‍ കാണാം. 3,955 രൂപയില്‍ കിടന്നിടത്തുനിന്നാണ് 1,808 രൂപയിലേക്കുള്ള കമ്പനിയുടെ ഓഹരികളുടെ പതനം.

മാര്‍ജിന്‍ ഇടിവോടുള്ള ലാഭവീഴ്ച്ച, കുറഞ്ഞ പണമൊഴുക്ക്, വരുമാനയിടിവ് എന്നീ ഘടകങ്ങള്‍ ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികള്‍ മങ്ങാനുള്ള കാരണങ്ങളാണ്. ഡിസംബറില്‍ 11.3 ശതമാനവും മാര്‍ച്ചില്‍ 10.7 ശതമാനവും ജൂണില്‍ 9.4 ശതമാനവും സെപ്തംബറില്‍ 6.1 ശതമാനവുമാണ് വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള പങ്കാളിത്തം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രം നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 



Source link

Facebook Comments Box
error: Content is protected !!