ദേവികുളത്തെ പട്ടയ തട്ടിപ്പിനെതിരെ കര്‍ശന നിയമ നടപടി തുടങ്ങുന്നു
1 min read
പട്ടയ തട്ടിപ്പിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും – തഹസിൽദാർ
ദേവീകുളം താലൂക്കിലെ രവീന്ദ്രന് പട്ടയങ്ങള്‍ പരിശോധിച്ച് റദ്ദ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായത് പ്രകാരമുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയം റദ്ദാക്കിയ കേസുകളില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് വില്ലേജ് ഓഫീസുകള്‍ മുഖേന കക്ഷികള്‍ക്ക് നല്കിവരുന്നു. ഇത്തരത്തില്‍ റദ്ദാക്കല്‍ ഉത്തരവ് ലഭിച്ചവരില്‍ നിന്ന് പുതിയ പട്ടയം ലഭിയ്ക്കുന്നതിനുള്ള അപേക്ഷ താലൂക്ക് ഓഫീസില്‍ സ്വീകരിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും താലൂക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഇടനിലക്കാര്‍ മുഖേനയുള്ള ഒരു നടപടികളും അനുവദിക്കില്ല. സര്‍വേ-ഫീല്‍ഡ് പരിശോധനകള്‍ക്കു വേണ്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. യാതൊരു തരത്തിലുള്ള ഫീസുകളും സര്‍വ്വീസ് ചാര്‍ജ്ജുകളും ട്രഷറി മുഖേനയല്ലാതെ സ്വീകരിക്കുന്നതല്ല. പട്ടയ സംബന്ധമായ നടപടികള്‍ക്ക് വേണ്ടി മറ്റാരെയും റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിട്ടില്ല.
രവീന്ദ്രന് പട്ടയങ്ങളുടെ റദ്ദാക്കല്‍, പുതിയ പട്ടയ നടപടികള്‍ ഇവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് മുതലെടുക്കുന്നതിനോ പണപ്പിരിവ് നടത്തുന്നതിനോ ആരെങ്കിലും ശ്രമിക്കുന്ന പക്ഷം വിവരം താലൂക്ക് ഓഫീസില്‍ അറിയിക്കണം. സര്‍ക്കാര്‍ ഇടപാടുകളുടെ മറപിടിച്ച് ഇടനിലക്കാര്‍ നടത്തുന്ന പണം തട്ടിപ്പിനെതിരെ പൊതജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് റവന്യൂ അധികാരികളെ അറിയിക്കണമെന്നും ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.