ബഫർ സോൺ ഉത്തരവ്, പ്രമേയം പാസാക്കി പെരുവന്താനം ഗ്രാമ പഞ്ചായത്ത്
1 min read
SUHAIL VA
പെരുവന്താനം: വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി മാറ്റണമെന്നും ഈ ചുറ്റളവിൽ ഒരുതരത്തിലുമുള്ള വികസന നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും അനുവദിക്കില്ലെന്നും ഇത്തരം മേഖലകളിൽ ഒരു കിലോമീറ്റർ അധികം ബഫർ സോൺ ഉണ്ടെങ്കിൽ അങ്ങനെ തന്നെ നിലനിർത്തണമെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം പെരുവന്താനം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ബഫർ സോണി ഉൾപ്പെട്ട് വരുന്നുണ്ട്.
സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ പഞ്ചായത്തിലെ കർഷകരെയും കൃഷിയിടങ്ങളെയും സാരമായി ബാധിക്കും. നിരവധി ആളുകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാകും ആകയാൽ ഇക്കാര്യങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉത്തരവ് പുനപരിശോധിക്കുന്നതിനും റദ്ദാക്കുന്നതിനും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ബഹുമാനപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നതിന് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി പുല്ലാട്ട് അവതരിപ്പിച്ച പ്രമേയം യോഗം ഐക്ക്യകണ്ഠേന പാസ്സ് ആക്കി. പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി വി എൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാലിക്കുട്ടി ജോസഫ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റികൾ ചെയർമാൻ ബൈജു ഇ ആർ, മെമ്പർമാരായ പി വൈ നിസാർ, നിജിനി ഷംസുദ്ദീൻ, ഗ്രേസി ജോസ്, ബിജുമോൻ പി ആർ, സിജി ഏബ്രഹാം, എം സി സുരേഷ്, എബിൻ കുഴിവേലി, ഷീബ ബിനോയ്, പ്രഭാവതി ബാബു, അസിസ്റ്റൻ്റ് സെക്രട്ടറി പൊന്നമ്മ എന്നിവർ യോഗത്തിൽ പങ്കെടുത്തു.