നിങ്ങള്‍ തമ്മില്‍ എത്ര തവണ ചുംബിച്ചു; എത്ര കിസ് സീനുണ്ട്, ചോദ്യത്തില്‍ പ്രകോപിതനായി നടന്‍ ഷാഹിദ് കപൂര്‍

Spread the love


Thank you for reading this post, don't forget to subscribe!

കബിര്‍ സിംഗിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ ചിത്രത്തിലെ നായകനായ ഷാഹിദ് കപൂറും നായിക കയിരാ അദാനിയും പങ്കെടുത്തിരുന്നു. ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു. ഒരു റിപ്പോര്‍ട്ടര്‍ കിയാരയോട് ചോദിച്ചത് സിനിമയില്‍ എത്രത്തോളം ചുംബന രംഗങ്ങള്‍ ഉണ്ടെന്നായിരുന്നു.

ആ ചോദ്യത്തെ വളരെ മാന്യമായി അവഗണിക്കാനാണ് നടി ശ്രമിച്ചത്. സിനിമയില്‍ എത്ര കിസ് സീനുണ്ടെന്ന് ഞാന്‍ എണ്ണി നോക്കിയില്ലെന്നും എന്തായാലും ആദ്യം നിങ്ങള്‍ ആ സിനിമ കാണുകയാണ് വേണ്ടതെന്നും കിയാര മാധ്യമ പ്രവര്‍ത്തകനോടായി പറഞ്ഞു.

Also Read: ഡേറ്റിങ്ങോ ലിവിങ് ടുഗദറോ ഉണ്ടാവില്ല; രണ്ടാം വിവാഹമായത് കൊണ്ടാണ് രഹസ്യമായി നടത്തിയെന്ന് യമുനയും ഭര്‍ത്താവും

ചോദ്യങ്ങള്‍ക്കെല്ലാം സമാധാനത്തോടെ മറുപടി പറയാനാണ് ഷാഹിദും കിയാരയും ശ്രമിച്ചത്. എന്നാല്‍ സമാനമായ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഇതോടെ പ്രകോപിതനായ നടന്‍ ആ മാധ്യമ പ്രവര്‍ത്തകനെ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. നിങ്ങള്‍ക്ക് കുറച്ച് അധികം കാലമായി പെണ്‍സുഹൃത്തുക്കള്‍ ആരുമില്ലായിരുന്നോ എന്ന് മാധ്യമ പ്രവര്‍ത്തകനോട് ഷാഹിദ് ചോദിച്ചു. കിസ്സിങ് സീനിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങള്‍ ഏകദേശം തീരുന്ന തരത്തിലുള്ള ശിക്ഷണമാണ് ഷാഹിദ് നല്‍കിയത്.

എന്തായാലും അനാവശ്യമായിട്ടുള്ള ചോദ്യങ്ങളുമായി വരുന്നവര്‍ക്കുള്ള മറുപടി ഇങ്ങനെയായിരിക്കുമെന്ന് ഷാഹിദ് ഇതിലൂടെ വ്യക്തമാക്കി തന്നു. അതേ സമയം സിനിമയുടെ കഥ പലരീതിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കബീര്‍ സിംഗ് ചര്‍ച്ച ചെയ്ത വിഷയമാണ് നിരൂപകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി മാറിയത്. സിനിമയ്‌ക്കെതിരെ രൂക്ഷമായ അഭിപ്രായം പ്രകടനം വന്നപ്പോള്‍ കിയാര ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു

‘എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ക്ക് പ്രധാന്യമുണ്ട്. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം എനിക്കേറ്റവും പ്രിയപ്പെട്ട ഒരു സിനിമ മാത്രമാണത്. ഞാന്‍ എന്താണോ അതില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു കഥാപാത്രമാണ് സിനിമയിലുണ്ടായിരുന്നത്. എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെ കുറിച്ച് ഒത്തിരി സംവാദം നടക്കുന്നുണ്ട്.

അതൊന്നും എനിക്ക് അറിയില്ല. എല്ലാവരും അവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ സിനിമയ്ക്ക് ലഭിച്ച അഭിപ്രായങ്ങള്‍ തടുക്കാന്‍ കഴിയാത്ത അത്രയും ശക്തമായിരുന്നു. ഒരു സംഭാഷണത്തിലൂടെയാണ് ഇത് തുടങ്ങിയതെന്നും’, കിയാര പറയുന്നു.



Source link

Facebook Comments Box
error: Content is protected !!