ഭൂമി മലിനമാക്കുന്നതിലും മുന്നില്‍ ശതകോടീശ്വരര്‍

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂയോർക്ക്> ഒരു ശതകോടീശ്വരൻ സാധാരണക്കാരനേക്കാൾ ലക്ഷക്കണക്കിന് ടൺ അധികം കാർബൺ വർഷം പുറംതള്ളുന്നതായി ഒക്സ്ഫാം റിപ്പോർട്ട്. ലോകത്തിലെ 125 ശതകോടീശ്വരന്മാരുടെ 183 കമ്പനികൾ വർഷം 39.3 കോടി ടൺ കാർബണാണ് പുറംതള്ളുന്നത്. ഇത് ഫ്രാൻസ് ഒരു വർഷം പുറംതള്ളുന്ന കാർബണിനു തുല്യമാണ്.

ജൈവ ഇന്ധനം, സിമന്റ് പോലുള്ള മലിനീകരണ വ്യവസായങ്ങളിൽ ശതകോടീശ്വരന്മാരുടെ നിക്ഷേപം 500 കമ്പനികളുടെ ശരാശരിയുടെ ഇരട്ടിയാണ്. ‘കാലാവസ്ഥാ നയരൂപീകരണത്തിൽ അതിസമ്പന്നർ കാർബൺ പുറംതള്ളുന്നത് അപൂർവമായേ ചർച്ച ചെയ്യുന്നുള്ളൂ. ഇത് മാറണം. കോർപറേറ്റ് ഭീമന്മാർക്ക് കാലാവസ്ഥാ തകർച്ചയിൽ വലിയ ഉത്തരവാദിത്വമുണ്ട്– സന്നദ്ധ സംഘടനയായ- ഒക്സ്ഫാം ഇന്ത്യയുടെ സിഇഒ അമിതാഭ് ബെഹാർ പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!