രാജ്യത്ത്‌ കോർപറേറ്റ്‌–ഹിന്ദുത്വ സഖ്യം: പ്രകാശ്‌ കാരാട്ട്‌

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്> രാജ്യത്തെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഭരണത്തെ ചെറുക്കാൻ മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഐക്യത്തിനാകുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും എകെജിസിടി ഗവേഷണ വിഭാഗവും (എസിഎസ്ആർ) സംയുക്തമായി നടത്തുന്ന മാർക്സിസ്റ്റ് പഠന കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോർപറേറ്റ്സും ഹിന്ദുത്വവും സംഖ്യത്തിലാണ്. ടാറ്റയുൾപ്പെടെയുള്ള വൻകിട മുതലാളിമാർ ആർഎസ്എസ് കാര്യാലയം സന്ദർശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ നവലിബറൽ നയം ആക്രമണോത്സുകമായാണ് നടപ്പാക്കുന്നത്.പ്രതിഷേധങ്ങളെ അപരവിദ്വേഷം വളർത്തി മറികടക്കാനാണ് ഇവരുടെ ശ്രമം. മുതലാളിത്ത സാമ്പത്തിക നയത്തിനെതിരെ മാത്രമല്ല ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയർത്തണം. ലോകത്താകെ വലതുപക്ഷ വ്യതിയാനം പ്രകടമാണ്. ഇറ്റലിയിലുൾപ്പെടെ നവനാസി ബന്ധമുള്ളവർ ഭരണത്തിലെത്തി.

നവലിബറൽ നയങ്ങൾമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്താണിത്. പ്രശ്നങ്ങളുടെയെല്ലാം കാരണം കുടിയേറ്റക്കാരും ന്യൂനപക്ഷവുമാണെന്ന് അവർ വരുത്തിത്തീർക്കുന്നു. ഇന്ത്യയിലും സമാന സ്ഥിതിയാണ്. ഏത് തീവ്ര വലതുപക്ഷത്തെയും നിരന്തര സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മറികടക്കാമെന്നതിന്റെ ഉദാഹരണമാണ് ചിലിയും ബ്രസീലും. ഇതിനായി ജനകീയ പ്രക്ഷോഭങ്ങളുയരണം–-കാരാട്ട് പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!