Crime News: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

Spread the love


ആലപ്പുഴ: വില്‍പ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി കുമ്പളത്ത് വെളി വീട്ടില്‍ ബഷീറിന്റെ മകന്‍ റിയാസിനെയാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്.  ഇയാൾ കഞ്ചാവ് ആന്ധ്രാപ്രദേശില്‍ നിന്നും  ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

Also Read:  മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയിൽ വെട്ടേറ്റ പതിനാറുകാരൻ ചികിത്സയിൽ

ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.  അറസ്റ്റു ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.  പരിശോധന ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലാണ് നടന്നത്. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ ഐ ആന്റണി,  ഇ കെ അനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനീഷ് എം ആര്‍, ഷഫീക്ക്, നൗഫല്‍ എ, മുസ്തഫ എച്ച്, ബിയാസ് ബി എം വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമില എന്നിവരുണ്ടായിരുന്നു.

Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ഇതിനിടയിൽ ബൈക്കിൽ ചാരായം കടത്തവെ യുവാവ് എക്‌സൈസിന്റെ പിടിയിൽ. താമരശ്ശേരി കട്ടിപ്പാറ വില്ലേജില്‍ കേളന്‍മൂല ഭാഗത്തുള്ള വട്ടപ്പൊയില്‍ മനീഷ് ശിവനാണ് പോലീസ് പിടിയിലായത്.  പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ അഞ്ച് ലിറ്റര്‍ ചാരായം കടത്തിക്കൊണ്ടു വരവെയാണ് മനീഷിനെ പിടികൂടിയത്.

Also Read: മയക്കുമരുന്ന് വേട്ട ശക്തമാക്കാനൊരുങ്ങി സൗദി; 512 ഉദ്യോഗസ്ഥരെ നിയമിച്ചു

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചമല്‍ കേളന്‍മൂല ഭാഗത്തു വച്ചാണ് ഇയാള്‍ പിടിയിലായത്. തുടർന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊതുവെ സ്ഥിരം ചാരായ വാറ്റ് കേന്ദ്രമായ ചമല്‍ കേളന്‍മൂല ഭാഗങ്ങളില്‍ എക്സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തി സാധനങ്ങൾ നശിപ്പിക്കാറുണ്ടെങ്കിലും വാറ്റ് സംഘത്തെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലായിരുന്നു. പ്രിവന്റീവ് ഓഫീസറായ പ്രിയരഞ്ജന്‍ ദാസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒ മാരായ മനീഷ്, ഡ്രൈവര്‍ ഷിദിന്‍, ആഷ് കുമാര്‍ എന്നിവര്‍ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!