മരത്തിന് കീഴെ വാഹനം നിർത്തിയാൽ നിറംമാറും; പക്ഷി കാഷ്ഠത്തിൽ പൊറുതിമുട്ടി ചെന്നിത്തല കല്ലുംമൂട് നിവാസികൾ

Spread the love


ആലപ്പുഴ: പക്ഷി കാഷ്ഠത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ചെന്നിത്തല കല്ലുംമൂട് നിവാസികൾ. കല്ലുംമൂടിന് സമീപത്തെ മരങ്ങളിൽ ചേക്കേറുന്ന പക്ഷികളുടെ കാഷ്ഠമാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇവിടെയുള്ള പത്തോളം വലിയ മരങ്ങളിൽ നിരവധി കൂടുകളും ആയിരത്തിലേറെ പക്ഷികളുമുണ്ട്.

ദേശാടന കിളികളാണ് ഇവിടുത്തെ മരങ്ങളിൽ ചേക്കേറിയവയിൽ അധികവും. മരത്തിന് കീഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലും, അതുവഴി പോകുന്ന ആളുകളുടെ പുറത്തും പക്ഷികാഷ്ഠം വീഴുന്നത് പതിവായിട്ടുണ്ട്. ഏറെ സമയം പാർക്ക് ചെയ്യുന്ന വാഹനങ്ങളെ പൂർണമായും മൂടുന്ന തരത്തിലാണ് പക്ഷി കാഷ്ഠം വീഴുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

കിളികളുടെ കാഷ്ഠം മൂലമുള്ള ദുർഗന്ധം ഇതുവഴി നടന്നുപോകുന്നവർക്കും അസഹനീയമായി മാറുന്നുണ്ട്. പക്ഷികളുടെ കാഷ്ഠം വസ്ത്രത്തിലും ശരീരത്തിലും വാഹനത്തിലുമൊക്കെ വീണ് പ്രദേശവാസികളുടെ യാത്ര മുടങ്ങുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.

പക്ഷികളുടെ കാഷ്ഠം വീണ് റോഡാകെ വൃത്തിഹീനമായി മാറിയിട്ടുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പക്ഷികളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടർ, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർക്ക് ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ഐപ്പ് ചാണ്ടപ്പിള്ളയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!