ഗിനിയയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫീസർ അറസ്

Spread the love



എക്വറ്റോറിയൽ ഗിനിയയില്‍ തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുൻ കപ്പലിലെ മലയാളി ഓഫീസർ അറസ്റ്റിൽ. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെയാണ് അറസ്റ്റ് ചെയ്തത്. സനു ജോസിനെ ഗിനിയ നാവികസേനാ കപ്പലിലേക്കു മാറ്റി. സനുവിനെ നൈജീരിയൻ നാവിക സേനയ്ക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ 26 പേരാണുള്ളത്. ഇവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 16 പേർ ഇന്ത്യക്കാരാണ്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!