T20 World Cup 2022: ഡ്രീം ഫൈനലിലേക്ക് അടുക്കാന്‍ ഇന്ത്യയും പാക്കും, സെമി പ്രിവ്യു, സാധ്യതാ 11

Spread the love
Thank you for reading this post, don't forget to subscribe!

കുതിപ്പ് തുടരാന്‍ ഇന്ത്യ

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഈ ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലെ ചാംപ്യന്‍മാരായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. അഞ്ചു കളിയില്‍ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു.

ചിരവൈരികളായ പാകിസ്താനെ നാലു വിക്കറ്റിനും നെതര്‍ലാന്‍ഡ്‌സിനെ 56 റണ്‍സിനും ഹബംഗ്ലാദേശിനെ മഴ നിയമപ്രകാരം അഞ്ച് റണ്‍സിനും സിംബാബ്‌വെയെ 71 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. സൗത്താഫ്രിക്കയോടേറ്റ അഞ്ചു വിക്കറ്റിന്റെ പരാജയം മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി.

നെറ്റ് റണ്‍റേറ്റിലെത്തിയ ഇംഗ്ലണ്ട്

സൂപ്പര്‍ 12ലെ കടുപ്പമേറിയ ഗ്രൂപ്പായ ഒന്നില്‍ നിന്നും മികച്ച നെറ്റ് റണ്‍റേറ്റിനെ കൂട്ടുപിടിച്ചാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി സെമിയില്‍ കയറുകയും ചെയ്തു.

അഫ്ഗാനിസ്താനെ അഞ്ചു വിക്കറ്റിനും ന്യൂസിലാന്‍ഡിനെ 20 റണ്‍സിനും ശ്രീലങ്കയെ നാലു വിക്കറ്റിനുമാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. അയര്‍ലാന്‍ഡിനോടു അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.

Also Read: T20 World Cup 2022: ബെസ്റ്റ് ഇലവനില്‍ ആരൊക്കെ? ആധിപത്യം ഇന്ത്യക്ക്, ടീമില്‍ ഡച്ച് താരവും!

ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു മേല്‍ക്കൈ

ഇംഗ്ലണ്ടുമായുള്ള ഇതുവരെയുള്ള ടി20 ചരിത്രമെടുത്താല്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കാണെന്നു കാണാന്‍ സാധിക്കും. 22 ടി20കളിലാണ് രണ്ടു ടീമുകളും ഇതിനകം നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 12 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ 10 മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു.

അവസാനമായി ഈ വര്‍ഷം ജൂലൈയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ടി20 പരമ്പരയില്‍ കളിച്ചത്. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ കൈക്കലാക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ മാറ്റം

സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരായ അവസാന മാച്ചില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ സെമി ഫൈനലില്‍ ഇറങ്ങുക. ആദ്യ നാലു കളികളിലും പുറത്തിരുന്ന റിഷഭ് പന്തിനെ ഇന്ത്യ അവസാന മാച്ചില്‍ ഇറക്കിയിരുന്നു. പക്ഷെ വെറും മൂന്നു റണ്‍സ് മാത്രമേ നേടാനായുള്ളൂ. റിഷഭിനു പകരം ദിനേശ് കാര്‍ത്തികിനെ സെമിയില്‍ ഇന്ത്യ തിരിച്ചുവിളിക്കും. ടൂര്‍ണമെന്റില്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കി സെമിയില്‍ യുസ്വേന്ദ്ര ചഹലിനെയും ഇന്ത്യ കളിപ്പിച്ചേക്കും.

Also Read: നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല, നമ്മളെ കണ്ടവര്‍ ഞെട്ടിയിരിക്കുകയാണ്; പാക് താരങ്ങളോട് ഹെയ്ഡന്‍

പാക് x ന്യൂസിലാന്‍ഡ്

സൂപ്പര്‍ 12ലെ ഗ്രൂപ്പ് എയില്‍ നിന്നും ഒന്നാംസ്ഥാനക്കാരായാണ് ന്യൂസിലാന്‍ഡ് സെമിയിലെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയെ 89 റണ്‍സിനും ശ്രീലങ്കയെ 65 റണ്‍സിനും അയര്‍ലാന്‍ഡിനെ 35 റണ്‍സിനും അവര്‍ തോല്‍പ്പിച്ചു. അഫ്ഗാനെതിരായ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനോടു 20 റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

പാക് ടീമാവട്ടെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ പിന്നില്‍ റണ്ണറപ്പുകളായിരുന്നു. ഇന്ത്യ, സിംബാബ്‌വെ എന്നിവരോടു തോറ്റ പാക് ടീം പിന്നീട് നെതര്‍ലാന്‍ഡ്‌സ്, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് സെമിയിലെത്തുകയായിരുന്നു.

ടി20യിലെ കണക്കുകളെടുത്താല്‍ കിവികള്‍ക്കെതിരേ പാകിസ്താനാണ് മുന്‍തൂക്കം. ഇതുവരെ 28 ടി20കളില്‍ കളിച്ചപ്പോള്‍ 17ലും ജയം പാക് ടീമിനായിരുന്നു. 11 മല്‍സരങ്ങളാണ് ന്യൂസിലാന്‍ഡ് ജയിച്ചത്.

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), അലെക്‌സ് ഹേല്‍സ്, ബെന്‍ സ്‌റ്റോക്‌സ്, ഫില്‍ സാള്‍ട്ട്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.



Source by [author_name]

Facebook Comments Box
error: Content is protected !!