കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ യുഡിഎഫ്‌ – ബിജെപി സഖ്യം; പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ അഞ്ച്‌ ബിജെപി അംഗങ്ങളും യുഡിഎഫിന്‌ വോട്ട്‌ചെയ്‌തു

Spread the love



കോട്ടയം > കിടങ്ങൂർ പഞ്ചായത്തിൽ യുഡിഎഫ് ബിജെപി സഖ്യം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫും ബിജെപിയും കൈകോർത്തത്‌. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്‌തു. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇ എം ബിനുവായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി.

13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു എൽഡിഎഫിന്‌ ഉണ്ടായിരുന്നത്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്ന് അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗങ്ങളുള്ള ബിജെപി പിന്തുണക്കുകയായിരുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!