ശാസ്‌ത്ര ദിനങ്ങള്‍ക്കൊരുങ്ങി കൊച്ചി; സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രമേള നാളെമുതൽ

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി > രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമെത്തുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി നഗരത്തിലെ സ്‌കൂളുകള്‍. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണു പ്രതീക്ഷ. വ്യാഴാഴ്ച്ച രാവിലെ 9 ന് എറണാകുളം എസ്ആര്‍വി സ്‌കൂള്‍ അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തുന്നതോടെ മേളയ്‌ക്ക്‌ തുടക്കമാകും.

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്‌ച  രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എംഎല്‍എമാരായ കെ ജെ മാക്‌സി, അനൂപ് ജേക്കബ്, കെ എന്‍ ഉണ്ണികൃഷ്‌ണന്‍, കെ ബാബു, പി വി ശ്രീനിജിന്‍, റോജി എം ജോണ്‍, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്‌ടര്‍ ഡോ. രേണുരാജ് എന്നിവര്‍ മുഖ്യാതിഥികളാകും.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കൊച്ചി കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എ ശ്രീജിത്ത്, കൗണ്‍സിലര്‍ സുധ ദിലീപ്, സ്റ്റേറ്റ് സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്‌സിഇ‌ആര്‍ടി) ഡയറക്‌ടര്‍ ആര്‍ കെ ജയപ്രകാശ്, സര്‍വ്വ ശിക്ഷ കേരള (എസ്എസ്കെ) ഡയറക്‌ടര്‍ എ ആര്‍ സുപ്രിയ, കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി (എസ്ഐഇടി) ഡയറക്‌ടര്‍ ഇന്‍ ചാര്‍ജ് ബി അനുരാജ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ കെ ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

മേളയുടെ ആദ്യ ദിനമായ ബുധനാഴ്‌ച രജിസ്‌ട്രേഷന്‍ മാത്രമായിരിക്കും. ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്‌ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍.  എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആര്‍വി എച്ച്എസ്എസ്, എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് എച്ച്.എസ്.എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ശാസ്‌ത്രമേളയ്‌ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗണിത ശാസ്‌ത്രമേളയ്‌ക്കും എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്‌ത്രമേളയ്‌ക്കും വേദിയാകും. ഐ.ടി മേള നടക്കുന്നത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്.ആര്‍.വി എച്ച്.എസ്.എസ് വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവയ്‌ക്ക് വേദിയാകും.

പെരുമാനൂര്‍ സെന്റ് തോമസ് സ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് സ്‌കൂള്‍,  എറണാകുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍, ഇടപ്പള്ളി പയസ് ഹൈസ്‌കൂള്‍, പെരുമാനൂര്‍ സി.സി.പി.എല്‍.എം, തൃക്കനാര്‍വട്ടം എസ്.എന്‍ സ്‌കൂള്‍,  ചാത്തിയത്ത് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ചാത്തിയത്ത് എല്‍.എം.സി.സി സ്‌കൂള്‍, എളമക്കര ഗവ.സ്‌കൂള്‍, ഇടപ്പള്ളി ഗവ.സ്‌കൂള്‍, കലൂര്‍ സെന്റ്.അഗസ്റ്റിന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണു പെണ്‍കുട്ടികള്‍ക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഇരുന്നൂറോളം  ജീവനക്കാരാണ് 17 കമ്മിറ്റികളിലായി സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ നടത്തിപ്പില്‍ പങ്കാളികളാകുന്നത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികളും സേവനസജ്ജരായി വേദികളിലുണ്ടാകും.

മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണം ഒരുക്കുന്നത് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ കലവറയിലായിരിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും ശാസ്‌ത്രോത്സവത്തിനു സദ്യ ഒരുക്കുന്നത്.   മത്സരാര്‍ഥികള്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ജിസിഡിഎ, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. മത്സര ശേഷമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി 200 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കും. കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ മാലിന്യങ്ങള്‍ തരംതിരിച്ച ശേഷം നിര്‍മാര്‍ജ്ജനം ചെയ്യും.

ശനിയാഴ്‌ച(നവംബര്‍ 12) ശാസ്ത്രമേള സമാപിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, ആന്റണി ജോണ്‍, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി. നാഗരാജു  എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കും.  ശാസ്ത്രമേളയുടെ സുവനീര്‍ പ്രകാശനം ജെബി മേത്തര്‍ എം. പി നിര്‍വഹിക്കും. മേളയുടെ ലോഗോ തയ്യാറാക്കിയ വ്യക്തിയെ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ ആദരിക്കും. കൊച്ചി കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ്, കൗണ്‍സിലര്‍മാരായ പത്മജ എസ്. മേനോന്‍, മനു ജേക്കബ്, പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എം. കെ ഷൈന്‍ മോന്‍, വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ കരീം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ജോസഫ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എം ജോസഫ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!