മോദി–അദാനി–നിതി ആയോഗ്‌ ഗൂഢാലോചന ; ജെപിസി അന്വേഷണം വേണം : കിസാൻസഭ

Spread the love
ന്യൂഡൽഹി

രാജ്യത്തെ കാർഷികമേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതാനുള്ള മോദിസർക്കാരിന്റെയും നിതി ആയോഗിന്റെയും കുടിലനീക്കങ്ങൾ വെളിച്ചത്ത്‌ കൊണ്ടുവന്ന ‘റിപ്പോർട്ടേഴ്‌സ്‌ കലക്‌റ്റീവ്‌’ അന്വേഷണ റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട്‌ അഖിലേന്ത്യാ കിസാൻസഭ. കേന്ദ്രസർക്കാർ, അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൻകിട കോർപറേറ്റുകൾ, നിതി ആയോഗ്‌ തുടങ്ങിയവർ പങ്കാളികളായ നീക്കങ്ങൾ വെളിപ്പെടുത്തുന്നതാണ്‌ രണ്ടു ഭാഗങ്ങളുള്ള അന്വേഷണ റിപ്പോർട്ട്‌.

ബിജെപി പിന്തുണയുള്ള എൻആർഐ വ്യവസായി ശരദ്‌മറാത്തെ 2017 ഒക്ടോബറിൽ അന്നത്തെ നിതി ആയോഗ്‌ വൈസ്‌ ചെയർമാനും പ്രധാനമന്ത്രി കാര്യാലയത്തിനും വിശദമായ റിപ്പോർട്ട്‌ കൈമാറി. രാജ്യത്തെ കാർഷികമേഖല എങ്ങനെ കോർപറേറ്റുകൾക്ക്‌ തീറെഴുതാമെന്നതായിരുന്നു വിഷയം. തുടർന്ന്‌, നിതി ആയോഗ്‌ ‘പ്രത്യേക കർമസേന’ (എസ്‌ടിഎഫ്‌) രൂപീകരിച്ചു. അശോക്‌ധൽവായ്‌ നേതൃത്വം നൽകിയ എസ്‌ടിഎഫിൽ ശരദ്‌മറാത്തെ ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കി. അദാനി ഗ്രൂപ്പ്‌, പതഞ്‌ജലി, മഹീന്ദ്രാഗ്രൂപ്പ്‌, ബിഗ്‌ബാസ്‌ക്കറ്റ്‌ പോലുള്ള കോർപറേറ്റുകളുമായി മാത്രം ചർച്ചകൾ നടത്തി എസ്‌ടിഎഫ്‌ നിരവധി ശുപാർശകൾ നടത്തി.

അഗ്രികൾച്ചറിനെ എങ്ങനെ അഗ്രിബിസിനസ്‌ ആക്കി മാറ്റാമെന്ന നിലയിലുള്ള ആ ശുപാർശകൾ ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ, മോദി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങളുടെ യഥാർഥ അടിത്തറ എസ്‌ടിഎഫ്‌ ശുപാർശകളാണ്‌. കാർഷിക ഉൽപ്പന്നങ്ങൾ പൂഴ്‌ത്തിവയ്‌ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ അദാനിഗ്രൂപ്പ്‌ ഉൾപ്പെടെയുള്ള കോർപറേറ്റുകൾ സർക്കാരുമായി ചേർന്ന്‌ നടത്തിയ ഗൂഢനീക്കങ്ങളാണ്‌ ‘റിപ്പോർട്ടേഴ്‌സ്‌ കലക്‌റ്റീവ്‌’ അന്വേഷണ റിപ്പോർട്ടിന്റെ രണ്ടാംഭാഗം. 2018 ഏപ്രിലിൽ എസ്‌ടിഎഫ്‌ മുഖേന അദാനി ഗ്രൂപ്പ്‌ നിയന്ത്രണങ്ങൾ നീക്കാൻ ചരടുവലിച്ചു. തുടർന്ന്‌, മോദിസർക്കാർ അവശ്യവസ്‌തുനിയമം ഒഴിവാക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ കാർഷികനിയമങ്ങളിൽ ഉൾപ്പെടുത്തി–- കിസാൻസഭ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!