ചുംബിക്കാൻ പറ്റില്ലെന്ന് ഷാരൂഖ്, ചെയ്തേ പറ്റൂയെന്ന് സംവിധായകൻ; ഒടുവിൽ കത്രീന തന്നെ പറഞ്ഞു

Spread the love


Thank you for reading this post, don't forget to subscribe!

നാല് വർഷത്തോളമായി ഷാരൂഖിന്റെ ഒരു സിനിമ റിലീസ് ചെയ്തിട്ട്. നാല് വർഷം ബി​ഗ് സ്ക്രീനിൽ നിന്ന് അപ്രത്യക്ഷനായിട്ടും ഷാരൂഖിന് തന്റെ താരമൂല്യം അതുപോലെ നിലനിർത്താനായി. അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന പഥാൻ‌ എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോൾ ഉണ്ടായ ആരവങ്ങൾ ഇതിന് തെളിവാണ്.

Also Read: മകളുടെ ആഗ്രഹം അത് മാത്രമായിരുന്നു; അച്ഛനും അമ്മയും ഇപ്പോഴും സെറ്റിൽ വരാറുണ്ട്: നിത്യ ദാസ് പറയുന്നു

സിനിമകളിലെ റൊമാന്റിക് ഹീറോ ആയ ഷാരൂഖ് കരിയറിന്റെ ഒരു ഘട്ടത്തിൽ റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ ചില നിബന്ധനകൾ വെച്ചിരുന്നു. ചുംബന രം​ഗങ്ങളിൽ അഭിനയിക്കില്ലെന്നായിരുന്നു ഷാരൂഖിന്റെ തീരുമാനം. കുതിര സവാരി സീനുകൾ, ചുംബന സീനുകൾ തുടങ്ങിയവ തനിക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ 2012 ൽ ഈ തീരുമാനം ഷാരൂഖിന് മാറ്റേണ്ടി വന്നു. ജബ് തക് ഹേ ജാൻ എന്ന സിനിമയിൽ കത്രീന കൈഫിനെ ചുംബിക്കുന്ന രം​ഗത്തിൽ ഷാരൂഖ് എത്തി. സംവിധായകൻ യാഷ് ചോപ്ര ഏറെ പരിശ്രമിച്ചാണ് ഷാരൂഖിനെ കൊണ്ട് ഈ ചുംബന രം​ഗം ചെയ്യിച്ചത്.

സിനിമയുടെ കഥ അത് ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യം ഷാരൂഖ് സമ്മതിച്ചിരുന്നില്ല. ഒടുവിൽ ഏറെ നിർബന്ധിച്ച ശേഷമാണ് ഷാരൂഖ് ഇതിന് സമ്മതിച്ചത്. യാഷ് ചോപ്രയും കത്രീന കൈഫും ആദിത്യ ചോപ്രയും ചേർന്ന് ഈ സീനിന്റെ പ്രാധാന്യത്തെ ഷാരൂഖിന് ബോധ്യപ്പെടുത്തുകയായിരുന്നത്രെ.

സിനിമയിലെ റൊമാന്റിക് രം​ഗങ്ങളിൽ കത്രീനയും ഷാരൂഖും തിളങ്ങി. ജബ് തക് ഹേ ജാനിലെ ഇവരുടെ ​ഗാന രം​ഗങ്ങൾ ഇന്നും ജനപ്രിയമാണ്. വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി ഷാരൂഖ് ചുംബന രം​ഗത്തിൽ അഭിനയിച്ചു. 2018 ൽ പുറത്തിറങ്ങിയ സീറോ എന്ന സിനിമയിൽ ആയിരുന്നു ഇത്. കത്രീന കൈഫിനെ തന്നെയാണ് ഈ സിനിമയിലും ഷാരൂഖ് ചുംബിച്ചത്. ചുംബന രം​ഗങ്ങൾ എല്ലായ്പ്പോഴും ബോളിവുഡിൽ ചർച്ച ആവാറുണ്ട്.

ഇമ്രാൻ ഹാഷ്മിയുടെ സിനിമകളിലെ ചുംബനം രം​ഗങ്ങൾ 2000 ങ്ങളുടെ തുടക്കത്തിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. ബെഫിക്രെ, രാംലീല, ​ഗെഹരിയാൻ തുടങ്ങിയ സിനിമകളും ചുംബന രം​ഗങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ചുംബന രം​ഗങ്ങളോട് നോ പറയുന്ന താരങ്ങളും ഏറെയാണ്. കരീന കപൂർ, തമന്ന ഭാട്ടിയ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങൾ സിനിമകളിൽ ചുംബന രം​ഗങ്ങളോട് നോ പറയാറുണ്ട്. അതേസമയം കരീന ചില സിനിമകളിൽ ഈ പോളിസി ഒഴിവാക്കിയിട്ടുമുണ്ട്.



Source link

Facebook Comments Box
error: Content is protected !!