തൃശൂർ
കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് കർഷകപ്രസ്ഥാനം വഹിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂർ റൗണ്ട് നോർത്തിലുള്ള ബിനി ടൂറിസ്റ്റ് ഹോമിലാണ് സംഘാടകസമിതി ഓഫീസ്. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ എ സി മൊയ്തീൻ എംഎൽഎ, കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി എന്നിവർ സംസാരിച്ചു. ഡിസംബർ 13 മുതൽ 16 വരെ തൃശൂരിലാണ് സമ്മേളനം.
Facebook Comments Box