കൃഷി ഭവൻ അറിയിപ്പ്
1 min read
കഞ്ഞിക്കുഴി കൃഷിഭവൻ പരിധിയിൽ ഉള്ള 50% പി എം കിസാൻ ഗുണഭോക്താക്കൾ ഇനിയും 1 സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെന്നാണ് അറിയുന്നത്. ഇനിയും സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർ ഉടൻ തന്നെ ചെയ്തില്ലെങ്കിൽ അടുത്ത ഗഡുക്കൾ കിട്ടില്ല എന്നതിനാൽ ആയത് ചെയ്യാനുള്ള അവസരം കൃഷിഭവൻ ഒരുക്കുന്നു.
കർഷകർക്ക് നേരിട്ട് കൃഷിഭവനിൽ എത്തി സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. പി എം കിസാൻ ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കുന്ന കർഷകർ അവരവരുടെ സ്ഥലത്തിന്റെ നികുതി അടച്ച രസീത്, ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ എന്നിവയുമായി കൃഷിഭവനിൽ നാളെ (22.07.2022 ) രാവിലെ 11 മുതൽ 3 മണി വരെ നേരിട്ട് എത്തിച്ചേർന്ന് സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിക്കുന്നു.
ടി പദ്ധതി പ്രകാരം സ്ഥല വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കഴിയാറാകുന്ന സാഹചര്യം ആയതിനാൽ എല്ലാവരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു.
- ഏതെങ്കിലും കാരണത്താൽ പി.എം കിസാൻ ലാൻഡ് വേരിഫിക്കേഷൻ ചെയ്യാൻ സാധിക്കാത്തവർ ആയതിൻ്റെ വിവരം കൃഷിഭവനിൽ അറിയിക്കേണ്ടതുമാണ്.
കൃഷി ഭവൻ കഞ്ഞിക്കുഴി
21/07/2022