എറണാകുളം തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കനത്തപോളിങ്‌ ; വോട്ടെണ്ണൽ ഇന്ന്‌

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി
എറണാകുളം ജില്ലയിലെ നാല് തദ്ദേശഭരണസ്ഥാപനങ്ങളിലെ നാലു വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിലെ വാണിയക്കാട് (വാർഡ്–-14), വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം (വാർഡ്–-3), പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി (വാർഡ്–-14), കീരമ്പാറ പഞ്ചായത്തിലെ മുട്ടത്തുകണ്ടം (വാർഡ്–-6) എന്നീ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വടക്കൻ പറവൂരിൽ 88.55 ശതമാനവും വടവുകോട് 76.75 ശതമാനവും പൂതൃക്കയിൽ 77.17 ശതമാനവും കീരമ്പാറയിൽ 78.81 ശതമാനവും പോളിങ് രേഖപ്പെടുത്തി. വ്യാഴാഴ്ച അതത് തദ്ദേശഭരണസ്ഥാപനങ്ങളിൽ വോട്ടുകളെണ്ണും.

കീരമ്പാറയിൽ 723 വോട്ടർമാരിൽ 566 പേർ വോട്ട് ചെയ്തു. വടക്കൻ പറവൂർ വാണിയക്കാട് 1066 വോട്ടർമാരിൽ 943 പേർ വോട്ട് രേഖപ്പെടുത്തി. വാണിയക്കാട് വെയർഹൗസിലെ പോളിങ് ബൂത്തിനുമുന്നിൽ രാവിലെമുതൽ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. ഒരു കള്ളവോട്ട് നടന്നു. എൽഡിഎഫ് പ്രവർത്തകന്റെ സഹോദരിയുടെ വോട്ടാണ് ഇത്തരത്തിൽ ചെയ്തത്.



Source link

Facebook Comments Box
error: Content is protected !!