ലഹരിമുക്ത കേരളം ; കേരളം ഗോളടിക്കും 
മയക്കുമരുന്നിനെതിരെ

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

ലഹരിമുക്തമായ നാളേക്കായി കേരളം രണ്ടുകോടി ഗോളടിക്കും. ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായാണ്‌ ശിശുദിനമായ 14 മുതൽ റിപ്പബ്ലിക്‌ ദിനമായ ജനുവരി 26 വരെ നീളുന്ന പരിപാടികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.

ലോകകപ്പ് ഫുട്‌ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ടുകോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും പൊതുവിടങ്ങളിലുമെല്ലാം പരിപാടി സംഘടിപ്പിക്കും. ‘നോ ടു ഡ്രഗ്‌സ്’  ബോർഡുകൾ ഗോൾ പോസ്റ്റിനു ചുറ്റും ഉറപ്പാക്കും. ലഹരിമോചനകേന്ദ്രങ്ങൾ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതിവകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അവിടെ രഹസ്യമായി കുട്ടിയെ ശുശ്രൂഷിക്കണം.  സ്‌കൂളുകളിൽ കൗൺസലിങ് വിപുലമാക്കും. ലഹരി ഉപയോഗ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികളുമുണ്ടാകും. ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല എന്ന ബോർഡ് മുഴുവൻ കടകളിലും സ്ഥാപിക്കണം.

മൂന്നു മാസത്തിലൊരിക്കൽ ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി അവലോകന യോഗം ചേരും. വിവിധ വകുപ്പുകൾ നടത്തുന്ന പരിപാടികൾ ഏകോപിത കലണ്ടറിന്റെ അടിസ്ഥാനത്തിലാക്കും. എക്‌സൈസ്‌ വകുപ്പിനാണ്‌ കലണ്ടർ തയ്യാറാക്കാനുള്ള ചുമതല. അഞ്ചുമുതൽ പ്ലസ്ടുവരെയുള്ള കുട്ടികൾക്കായി ‘തെളിവാനം വരയ്‌ക്കുന്നവർ’ പുസ്തകം ശിശുദിനത്തിൽ പുറത്തിറക്കും. വിദ്യാർഥി സഭകളും അന്ന്‌ നടക്കും. വിദ്യാർഥി യൂണിയനുകളുടെ നേതൃത്വത്തിലാകും ഇത്‌.

ഡിസംബർ നാലുമുതൽ പത്തുവരെ മനുഷ്യാവകാശവാരമായി ആചരിക്കും. ഈ ദിവസങ്ങളിൽ കുടുംബശ്രീ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. ഡിസംബർ ഒമ്പതുമുതൽ കുട്ടികൾക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ ആദ്യവായന നടക്കും. ഡിസംബർ 10ന്‌ സ്കൂളുകളിൽ മനുഷ്യാവകാശദിനം ആചരിക്കും. സ്കൂൾ–- കോളേജ്‌ വിദ്യാർഥികൾ കവലയോഗങ്ങൾ സംഘടിപ്പിക്കും.ജനുവരി 26ന്‌ റിപ്പബ്ലിക്‌ ദിനത്തിൽ ക്ലാസ്‌ സഭകൾ നടക്കും. അവലോകനവും ആസൂത്രണവും അവിടെയുണ്ടാകും. കുട്ടികളുടെ വിവിധ പരിപാടികളും നടത്തും.മൂന്നാംഘട്ടം ആന്റി നർക്കോട്ടിക്‌ ദിനമായ ജൂൺ 26ന്‌ ആരംഭിക്കും.   മന്ത്രിമാരായ എം ബി രാജേഷ്‌, പി രാജീവ്‌, കെ രാധാകൃഷ്‌ണൻ, വി ശിവൻകുട്ടി, വീണാ ജോർജ്‌, വി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!