ഇടുക്കിയില്‍ സ്വ​കാ​ര്യ​വ്യ​ക്തി ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ക്കാ​ൻ ഈ​ടു​വെ​ച്ച​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നും ക്വാ​ർ​ട്ടേ​ഴ്​​സും അ​ട​ങ്ങു​ന്ന ഭൂ​മി.

Spread the love

ഇടുക്കി: സ്വ​കാ​ര്യ​വ്യ​ക്തി ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ക്കാ​ൻ ഈ​ടു​വെ​ച്ച​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നും ക്വാ​ർ​ട്ടേ​ഴ്​​സും അ​ട​ങ്ങു​ന്ന ഭൂ​മി. ഇ​ടു​ക്കി ജി​ല്ല​യി​ലെ വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നും ക്വാ​ർ​ട്ടേ​ഴ്​​സും അ​ട​ങ്ങു​ന്ന 2.4 ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ്​ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഈ​ടു​വ​സ്തു​വാ​യി മാ​റി​യ​ത്.

 വാ​യ്പ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ജ​പ്തി ചെ​യ്ത്​ ലേ​ല​ത്തി​ന്​ വെ​ച്ച ഭൂ​മി ഏ​റ്റെ​ടു​ത്ത​യാ​ൾ അ​ള​ന്ന്​ തി​രി​ക്കാ​ൻ ന​ൽ​കി​യ ഹ​ര​ജി​യെ​ത്തു​ട​ർ​ന്നാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ താ​ലൂ​ക്ക്​ സ​ർ​വേ​യ​ർ ഭൂ​മി അ​ള​ന്ന്​ ഡെ​ബ്​​റ്റ്​ റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ലി​ൽ (ഡി.​ആ​ർ.​ടി) സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​നും വ​കു​പ്പി​ന്‍റെ ഭൂ​മി​യും സം​ബ​ന്ധി​ച്ച കാ​ര്യം വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​യാ​യ സി.​ബി. ര​മേ​ശ​ൻ ​ഫെ​ഡ​റ​ൽ ബാ​ങ്ക്​ അ​ടി​മാ​ലി ശാ​ഖ​യി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഈ​ട്​ ന​ൽ​കി​യ മൂ​ന്ന്​ ഏ​ക്ക​ർ ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ്​ ദു​രൂ​ഹ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വാ​യ്പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ബാ​ങ്ക്​ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ഡെ​ബ്​​റ്റ്​ റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ മു​ഖേ​ന ജ​പ്തി ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു.

ലേ​ല​ത്തി​ൽ വെ​ച്ച ഭൂ​മി 2012ൽ ​നാ​യ​ര​മ്പ​ലം സ്വ​ദേ​ശി കെ.​പി. ജോ​ഷി വാ​ങ്ങി. ഈ ​ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കാ​ൻ അ​ള​ന്ന്​ തി​ട്ട​പ്പെ​ടു​ത്താ​നാ​യി ഭൂ​വു​ട​മ ഡി.​ആ​ർ.​ടി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന്​ അ​ള​ന്ന്​ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യി അ​ഭി​ഭാ​ഷ​ക ക​മീ​ഷ​നെ​യും താ​ലൂ​ക്ക്​ സ​ർ​വേ​യ​റെ​യും ചു​മ​ത​ല​​പ്പെ​ടു​ത്തി. അ​വ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നും ക്വാ​ർ​ട്ടേ​ഴ്​​സു​മ​ട​ക്കം 2.4 ഏ​ക്ക​റോ​ളം ഭൂ​മി​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഈ​ട്​ വ​സ്തു​വെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഡി.​ആ​ർ.​ടി​യി​ലെ റി​ക്ക​വ​റി ഓ​ഫി​സ​റു​ടെ നോ​ട്ടീ​സ്​ ല​ഭി​ച്ച​പ്പോ​ഴാ​ണ്​ വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ്​ വി​വ​രം അ​റി​യു​ന്ന​ത്.

2023 ജൂ​ൺ 20നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്. നോ​ട്ടീ​സ്​ ല​ഭി​ച്ച​തോ​ടെ ഭൂ​മി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ തെ​റ്റാ​ണെ​ന്നു​കാ​ട്ടി അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഡി.​ആ​ർ.​ടി​യി​ൽ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി. ദേ​വി​കു​ളം താ​ലൂ​ക്ക്​ വെ​ള്ള​ത്തൂ​വ​ൽ വി​ല്ലേ​ജി​ലെ 19/1 സ​ർ​വേ ന​മ്പ​റി​ൽ വ​രു​ന്ന ഭൂ​മി​യി​ലാ​ണ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​ഭൂ​മി പൊ​ലീ​സ്​ വ​കു​പ്പി​ന്​ കൈ​മാ​റാ​ൻ അ​നു​മ​തി ന​ൽ​കി 1989 ഡി​സം​ബ​ർ ആ​റി​ന്​ ജി​ല്ല ക​ല​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ​ട​ക്കം​ പൊ​ലീ​സ്​ ഡി.​ആ​ർ.​ടി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

Facebook Comments Box
error: Content is protected !!