‘ആലുവ പാലസില്‍ മുഖ്യമന്ത്രിക്ക് കനത്ത കാവല്‍; 1.5 കിമീ അകലെ 8 വയസുകാരിക്ക് പീഡനം’; വിമര്‍ശിച്ച് വി ഡി സതീശൻ

Spread the love


സ്ത്രികളും കുട്ടികളും ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറികൊണ്ടിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൗരവകരമായി ഭരണകുടമോ പോലീസോ നോക്കി കാണുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും സതീശൻ പറഞ്ഞു. ആലുവയിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ നിരീക്ഷണ സംവിധാനം പൂര്‍ണപരാജയപ്പെട്ടെന്നും മാസങ്ങള്‍ക്കിടെയാണ് ആലുവയില്‍ രണ്ടാമത്തെ ക്രൂരത ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനു മുൻപും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടും അത് ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് പട്രോളിംഗ് കാര്യക്ഷമമായി നടക്കുന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ പാലാസിൽ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. എന്നാൽ അവിടെ നിന്ന് മാറി ഒന്നര കിമീ അകലെയുള്ള സ്ഥലത്താണ് കുട്ടി പീഡനത്തിന് ഇരയായതെന്നും വി ഡി സതീശൻ വിമർശിച്ചു.

Also read-ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി നാട്ടുകാരന്‍; ആളെ തിരിച്ചറിഞ്ഞു

പൊലീസിന്റെ വീര്യം തകര്‍ത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും സതീശന്‍ പറഞ്ഞു. ആലുവയിലെ സംഭവങ്ങള്‍ കേരളത്തിലാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗൗരവമായ നിലപാട് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് സ്വീകരിക്കേണ്ടി വരുമെന്നും സതീശൻ പറ‍ഞ്ഞു.
കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!