10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

കെ. ജി. ഓ. എഫ് മിനി സിവിൽ സ്റ്റേഷൻ ജില്ലാ മാർച്ചും ധർണ്ണയും

1 min read

തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അനോമലികൾ പരിഹരിച്ച് അർഹതയുള്ള എല്ലാ പ്രൊഫഷണൽ വിഭാഗങ്ങൾക്കും കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം നടപ്പിലാക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷേമത്തെ കരുതി കെ. ജി. ഓ. എഫ്. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി കെ. ജി. ഓ. എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി, തൊടുപുഴയിൽ ധർണ്ണ നടത്തി.

കെ. ജി. ഓ. എഫ്. സംസ്ഥാന കമ്മിറ്റി അംഗം സ: ഡോ. ജെയ്സൺ ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിന് കെ. ജി. ഓ. എഫ്. ഇടുക്കി ജില്ലാ പ്രസിഡന്റ് സ: ഡോ: നിശാന്ത് എം. പ്രഭ സ്വാഗതം ആശംസിച്ചു. സി. പി. ഐ. ഇടുക്കി ജില്ലാ സെക്രട്ടറി സ: കെ. കെ. ശിവരാമൻ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. കെ. ജി. ഓ. എഫ്. സംസ്ഥാന സെക്രട്ടറി സ: കെ. ബിജുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി സ: എ. സുരേഷ്‌കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: ഡി. ബിനിൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കെ. ജി. ഓ. എഫ്. ഇടുക്കി ജില്ലാ ട്രഷറർ സ: ഡോ: അബ്ദുൾ ഫത്ത യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!