ഉപതെരഞ്ഞെടുപ്പ്‌: കൊല്ലത്ത് ബിജെപിയും യുഡിഎഫും സീറ്റ്‌ നിലനിർത്തി

Spread the love



Thank you for reading this post, don't forget to subscribe!

കൊല്ലം> കൊല്ലം ജില്ലയിൽ രണ്ടിടത്ത്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും സീറ്റ്‌ നിലനിർത്തി. പൂതക്കുളം പഞ്ചായത്തിൽ കോട്ടുവൻകോണം വാർഡ് ബിജെപിയും പേരയം പഞ്ചായത്തിലെ പത്താം വാർഡ്‌ കോൺഗ്രസുമാണ്‌ നിലനിർത്തിയത്‌. കോട്ടുവൻകോണത്ത്‌ 123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി എസ്‌ ഗീതയാണ്‌ വിജയിച്ചത്‌. വാർഡ് മെമ്പറായിരുന്നരാഗി ധനേഷിന്‌  ജോലി ലഭിച്ചതിന് തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്‌. പൂതക്കുളം പഞ്ചായത്ത്‌ കക്ഷിനില: എൽഡിഎഫ് – 12, യുഡിഎഫ് – 3, ബിജെപി- 3.

പേരയം പഞ്ചായത്തിലെ 10ാം വാർഡിൽ 59 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ കോൺഗ്രസ്‌ പ്രതിനിധി ലതാ ബിജു വിജയിച്ചത്‌. വൈസ്‌ പ്രസിഡന്റായിരുന്ന സോണിയ ഐസക്‌ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!