വിജിലന്‍സിന്റെ ഓപ്പറേഷന്‍ ട്രൂ ഹൗസില്‍ കുടുങ്ങി അടിമാലി; കെട്ടിട നമ്പറിലുകളിലും പെര്‍മിറ്റുകളിലും വന്‍ ക്രമക്കേട്

Spread the love

നാലു കെട്ടിടങ്ങളുടെ ഫയലുകള്‍ പിടിച്ചെടുത്തു..നിരവധി ഫയലുകള്‍ കാണാനില്ല

ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമ പഞ്ചായത്തിലും കട്ടപ്പന, തൊടുപുഴ നഗര സഭാ ഓഫീസികളിലും പോലിസ് വിജലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. നിരവധി ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വ്യാപാര സമുച്ചയങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കെട്ടിട നമ്പറിലുകളിലും പെര്‍മിറ്റുകളിലും വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
അടിമാലി ടൗണിലെ വസ്ത്രശാല, അടിമാലി ടൗണിലെ ദേശീയപാതയരുകിലെ സ്വകാര്യ ടൂറിസ്റ്റ് ഹോം, സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്തുള്ള ബഹുനില കെട്ടിടം, പത്താംമൈലിലെ സ്വകാര്യ റിസോര്‍ട്ട് എന്നിവയുടെ ഫയലുകള്‍ വിജലന്‍സ് സംഘം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മുന്‍ ഭരണ സമിതികളുടെ കാലഘട്ടത്തില്‍ 2016 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ കാലയളവില്‍ അടിമാലി ഗ്രാമ പഞ്ചായത്ത് നല്‍കിയ കെട്ടിട നമ്പറുകളിലും പെര്‍മിറ്റുകളിലാണ് അടിമാലി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്.


അടിമാലി ടൗണിലെ ബഹുനില കെട്ടിടം പെര്‍മിറ്റാല്ലാതേയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ
വിജിലന്‍സ് പരിശോധനയുടെ പൂര്‍ണ രൂപം – വീഡിയോ


അടിമാലി ടൗണിലെ ബഹുനില കെട്ടിടം പെര്‍മിറ്റാല്ലാതേയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍ പുറത്തു വന്നിരുന്നു. കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് സമീപവാസികള്‍ അടക്കമുള്ളവര്‍ പരാതികള്‍ നല്‍കിയിരുന്നതായി ഈ രേഖയില്‍ നിന്നും വ്യക്തമാണ്. കൂടാതെ പെര്‍മിറ്റാല്ലാതെ നിര്‍മ്മിച്ച കെട്ടിടത്തിന് വൈദ്യുതി അടക്കം ലഭിച്ചതിലും വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് അടിമാലി സ്വദേശി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു.Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!