ക്രമക്കേടുകള്‍ എന്നത് സാങ്കല്‍പ്പികം: അടിമാലിയിലെ അനധികൃത കെട്ടിടം 90 ലക്ഷം രൂപയോളം പിഴ അടച്ചു ക്രമവത്കരിച്ചു

Spread the love

വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ വിശദീകരണവുമായി മുന്‍ മുന്‍ ഉദ്യോഗസ്ഥന്‍. അനധികൃത കെട്ടിടം 90 ലക്ഷം രൂപയോളം പിഴ അടച്ചു ക്രമവത്കരിച്ചുവെന്നും മുന്‍ മുന്‍ ഉദ്യോഗസ്ഥന്‍ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പങ്കുവച്ചു.

പരസ്യം: വിവാദം ആര്‍ക്കുമുണ്ടാക്കാം…എന്നാല്‍ പര്‍ച്ചേയ്‌സ് അടിമാലി അങ്ങാടിയില്‍ നിന്നും മാത്രം..

നിരവധി ക്രമക്കേടുകള്‍ എന്നത് സാങ്കല്‍പ്പികമാണെന്ന വിശദീകരണവുമായി അടിമാലി മുന്‍ ഉദ്യോഗസ്ഥന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. അടിമാലി പഞ്ചായത്തില്‍ ഓപ്പറേഷന്‍ ട്രൂ ഹൗസിന്റെ ഭാഗമായി നടത്തിയ വിജിലന്‍സ് വിഭാഗത്തിന്റെ റെയ്ഡിനു പിന്നാലേയാണ് ഇന്ന് മുന്‍ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്. അനധികൃത കെട്ടിടങ്ങളോട് മറ്റാരും സ്വീകരിച്ചിട്ടില്ലാത്ത വിധം കര്‍ശന നിലപാട് സ്വീകരിച്ച വ്യക്തിയാണ് താനെന്നും അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം 90 ലക്ഷം രൂപയോളം പിഴ അടച്ചു ക്രമവത്കരിച്ചുവെന്നും മുന്‍ മുന്‍ ഉദ്യോഗസ്ഥന്‍ പങ്കു വച്ച വാട്‌സാപ് സന്ദേശത്തില്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാട്‌സാപ് സന്ദേശം..

ഇതോടെ 2016 മുതല്‍ 2021 വരെ ഭരിച്ചിരുന്ന യുഡിഎഫ് ഭരണ സമിതിയും വെട്ടിലായി. എല്‍ഡിഎഫിനെ അട്ടിമറിച്ച് അവിശ്വാസത്തിലൂടെ അധികാരത്തിലെത്തിയ നിലവിലെ യുഡിഎഫ് ഭരണ സമിതിയിലെ പ്രധാനികള്‍ തന്നേയായിരുന്നു ടി കാലയളവില്‍ ഭരണത്തിലിരുന്നത്. യുഡിഎഫ് ഭരണത്തിലെത്തിയ ശേഷം എല്‍ഡിഎഫിനെതിരെ തുറന്നു വിട്ട ഭൂതമായിരുന്നു പഞ്ചായത്ത് ഓഫീസ് ഭൂമി വിവാദം. എന്നാല്‍ അനധികൃത കെട്ടിട നമ്പരും പെര്‍മിറ്റും ഫയല്‍ മുക്കലുമെല്ലാം വന്നതോടെ ഇതു ഇടതുപക്ഷത്തിന് യുഡിഎഫിനെതിരെ പുതിയ ആയുധമായി മാറിയിരിക്കുകയാണ്.

വാട്‌സാപ് ചാറ്റിന്റെ പൂര്‍ണരൂപം:

നിരവധി ക്രമക്കേടുകള്‍ എന്നത് സാങ്കല്‍പ്പികമകാനേ സാധ്യത ഉള്ളൂ.
ക്രമവിരുദ്ധമായി ഒരു കെട്ടിടത്തിനും number നല്‍കുകയോ വൈദ്യുതി സര്‍ട്ടിഫിക്കേറ്റ് നല്‍കുകയോ 2016 മുതല്‍ 2021 വരെ ഞാന്‍ ചെയ്തിട്ടില്ല.

അടിമാലി ടൗണിലെ പുതിയ തുണിക്കട നിര്‍മ്മാണത്തിന് പെര്‍മിറ്റ് നിരസിക്കുകയും നിര്‍മാണം നിര്‍ത്തിക്കുകയും തുടര്‍ന്നപ്പോള്‍ പോലീസിനെ ഉപയോഗിച്ച് തടയുകയും പിഴ ഈടാക്കുകയും ചെയ്തു
പിന്നീട് അനധികൃത കെട്ടിടമാക്കി നികുതിയുടെ 3 ഇരട്ടി പിഴ ഓരോ വര്‍ഷവും ഈടാക്കിവരുന്നു

ലൈസന്‍സ്, വൈദ്യുതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല

വാളറയിലെ കെട്ടിടത്തിനും ഇതേ നടപടി സ്വീകരിച്ചു
അനധികൃത കെട്ടിടമായി കിടക്കുന്നു

കംഫര്‍ട് സ്റ്റേഷന്‍ പരിസരത്തേത് മുന്‍ കാലത്തേതാണെന്ന് കരുതുന്നു

അടിമാലി കംക്കോ ജംഗ്ഷനിലെ ബഹുനില കെട്ടിടം

ദേവിയാര്‍ ഭാഗത്ത് മുന്‍ കാലങ്ങളില്‍ നടത്തിയ അനധികൃത കെട്ടിടങ്ങളോട് (ഒരു നടപടിയും മുന്‍ കാലത്ത് സ്വീകരിക്കാത്ത കെട്ടിടങ്ങള്‍ ) ചേര്‍ന്ന കെട്ടിടം

അച്യുതമേനോന്‍ റോഡിലെ കെട്ടിടം എല്ലാം അനധികൃതമാക്കി

മുസ്ലിം പള്ളിക്ക് എതിര്‍ ഭാഗത്തുള്ള ബഹുനില കെട്ടിടം (ഈ കെട്ടിടം പിന്നീട് 90 ലക്ഷം രൂപയോളം പിഴ അടച്ചു ക്രമവത്കരിച്ചു )

അനധികൃത കെട്ടിടങ്ങളോട് മറ്റാരും സ്വീകരിച്ചിട്ടില്ലാത്ത വിധം കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ആര്‍ക്കും വഴങ്ങിയിട്ടില്ല

കെട്ടിടങ്ങള്‍ പൊളിച്ചിട്ടില്ല എന്ന് മാത്രമേ ഉള്ളൂ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!