10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

മൂല്യമുള്ള മതേതരവാദി ആയിരുന്നു എം പി വീരേന്ദ്രകുമാർ -ജോസ് കോനാട്ട് .

1 min read

അടിമാലി: കാപട്യങ്ങള്‍ക്ക് അപ്പുറം മൂല്യമുള്ള മതേതര നിലപാടുള്ള വ്യക്തിയായിരുന്നു എം.പി വീരേന്ദ്രകുമാർ എന്ന് പ്രശസ്ത സാഹിത്യകാരനും കവിയും ആയ ജോസ് കോനാട്ട് പറഞ്ഞു. സമകാലിക ഭാരതത്തിൽ രാജ്യത്തിൻ്റെ അഭിമാന മുദ്രാവാക്യമായ മതേതരത്വത്തിന് ഇന്ന് ഭീഷണിയാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള നേതാവാണ് എം .പി വീരേന്ദ്രകുമാര്‍ എന്നും ജോസ് കോനാട്ട് പറഞ്ഞു.

അദ്ദേഹത്തിൻ്റെ മതേതര ആശയം ഇന്ത്യയിൽ നിലനിൽക്കുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
എല്‍. ജെ. ഡി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എം. പി വീരേന്ദ്രകുമാറിന്‍റ 86 ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ മതേതരത്വ റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക ‘എന്ന വിഷയത്തെ അടിസ്ഥാനമാക്കി അടിമാലിയിൽ നടന്ന വർഗീയ വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കോനാട്ട്.

എം.എ ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കോയ അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എ.ബി കുര്യാക്കോസ്, എ. എം മമ്മൂഞ്ഞ്, മാത്യൂസ് കുറുക്കന്‍ മല ,നിയോജകമണ്ഡലം പ്രസിഡണ്ട് ദിലീപ് കുമാർ കെ കെ തുടങ്ങിയവർ സംസാരിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!