മെക്കിട്ടുകയറൽ വേണ്ട: ക്ഷേമകാര്യങ്ങളിൽ കേന്ദ്ര തീട്ടൂരം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാരിന്റെ തിട്ടൂരം വിലപ്പോകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിരട്ടലിനാണ്‌ ഭാവമെങ്കിൽ, അത്തരം വിരട്ടലുകൾക്ക്‌ വിധേയമാകുന്നതല്ല എൽഡിഎഫ്‌ സർക്കാർ.  ക്ഷേമപ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണ്‌ കേരളത്തിലെത്തിയ  കേന്ദ്ര ധനമന്ത്രിയുടെ ഉപദേശം. ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര നയമല്ല കേരളത്തിന്റേത്‌. കേന്ദ്രം കുത്തകകളുടെ ക്ഷേമംമാത്രം ഉറപ്പാക്കുന്നു.  കേരളം പാവപ്പെട്ടവരും അധസ്ഥിതരും  അധ്വാനിക്കുന്നവരുമടക്കം മഹാഭൂരിപക്ഷത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നു. അതിനിയും തുടരും. സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളം കടം വാങ്ങരുതെന്ന്‌ പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപ. ഈവർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന്‌ കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ്‌ കേരളം ഉപയോഗിക്കുന്നത്‌. അത്‌ നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത്‌ മനസിലാക്കിയാണ്‌ ജനങ്ങളും പ്രതികരിക്കുന്നത്‌. അതിനാൽ, സംസ്ഥാന സർക്കാരിനുമേലെ വല്ലാതെ മെക്കിട്ടുകയറാലാണ്‌ തങ്ങളുടെ ചുമതലയെന്ന്‌ കേന്ദ്രം തെറ്റിധരിക്കരുത്‌.

സംസ്ഥാനങ്ങളോട്‌ വേറിട്ട സമീപനം രീതിയാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. അത്‌ ധനകാര്യങ്ങളിൽ വലിയ വിഷമം സൃഷ്ടിക്കുന്നു. സംസ്ഥാനങ്ങളുടെ  പ്രവർത്തനങ്ങളിൽനിന്ന്‌ സമാഹരിക്കുന്ന കേന്ദ്ര ആഭ്യന്തര ധനവിഭവം തങ്ങൾക്ക്‌ ഇഷ്ടമുള്ളവർക്കുമാത്രം അവകാശപ്പെട്ടതാണ്‌ എന്നതായി കേന്ദ്ര സർക്കാർ നിലപാട്‌. ഇഷ്ട സംസ്ഥാനങ്ങൾക്ക്‌ വാരിക്കോരി കൊടുക്കുന്നു. പിന്തുണയും സഹായവും ഉറപ്പാക്കുന്നു.  കണ്ണിൽ കരടായി കാണുന്ന സംസ്ഥാനങ്ങളുടെ ന്യായ സഹായങ്ങളും നിഷേധിക്കുന്നു.

ഈ നിലപാടിനാൽ കേരളത്തിന്‌ ദുരനുഭങ്ങൾ മാത്രമാണുള്ളത്‌. ധനമേഖലയയ്‌ക്കുപുറമെ, കേന്ദാനുമതിയിൽ നടപ്പാക്കേണ്ട കാര്യങ്ങളിലും ഇത്‌ പ്രകടം. എയിംസ്‌ സ്ഥാപന വിഷയം മികച്ച ഉദാഹരണം. കേരളത്തിന്റെ ആരോഗ്യ മേഖലയെ രാജ്യമാകെ പ്രശംസിക്കുന്നു. ആരോഗ്യ സംവിധാനങ്ങൾ ലോകശ്രദ്ധ ആകർഷിക്കുന്നു. എന്നാൽ, ദീർഘകാല ആവശ്യമായ എയിംസ്‌ അനുമതിയുടെ വക്കിൽമാത്രമേ എത്തുന്നുള്ളു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികമുണ്ടൂതാനും. എയിംസ്‌ ലഭിച്ച സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌ത്‌, കേരളത്തിന്‌ എന്ത്‌ അയോഗ്യതയാണെന്നത്‌ കേന്ദ്രം വ്യക്തമാക്കണം. കേരളത്തോടുള്ള നീതികേടുകളിലെ ഉത്തമ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!