ഞാനാണ് പൂങ്കുഴലി എന്ന് പറഞ്ഞിരുന്നു; പൊന്നിയിൻ സെൽവൻ സീരീസ് ആക്കിയിരുന്നെങ്കിൽ; രോഹിണി

Spread the love


Thank you for reading this post, don't forget to subscribe!

ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, പാർത്ഥിപൻ, ശരത്കുമാർ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണി നിരന്നത്. നേരത്തെ പല പ്രമുഖർ പൊന്നിയിൻ സെൽവൻ സിനിമ ആക്കാനാെരുങ്ങിയിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല.

കമൽഹാസനും വർഷങ്ങൾക്ക് മുമ്പ് പൊന്നിയിൻ സെൽവൻ സിനിമ ആക്കാൻ ശ്രമിച്ചിരുന്നു. എന്നാലിത് നടന്നില്ല. ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് നടി രോഹിണി. അന്ന് നോവലിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ താൽപര്യപ്പെട്ടിരുന്നെന്ന് രോഹിണി പറയുന്നു.

Also Read: അധ്യാപകരുടെ ഷൂ മണപ്പിച്ചു; ഷാരൂഖ് ഖാന് അധ്യാപകരിൽ നിന്നും ലഭിച്ച ശിക്ഷയിങ്ങനെ, കുസൃതിയായിരുന്നെന്ന് താരം

‘കുറേ പ്രാവശ്യം ആ സിനിമ അനൗൺസ് ചെയ്തിട്ടുണ്ട്. കമൽ സർ സിനിമ അനൗൺസ് ചെയ്തപ്പോഴേക്കും നോവൽ ഞാൻ വായിച്ചിരുന്നു. പൂങ്കുഴലി കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഒരു ഫിലിം മേക്കറുടെ അടുത്ത് പോയി ഞാൻ സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നു എന്ന് പറയുന്നത് ആദ്യത്തെ പ്രാവശ്യം ആണ്. സാറിനോട് ഞാൻ മീറ്റ് ചെയ്യണം എന്ന് പറഞ്ഞ്. ഉച്ച ഭക്ഷണ സമയത്ത് എവിഎമ്മിൽ കാണാൻ പോയി’

‘പൊന്നിയിൽ സെൽവൻ സർ തന്നെ പ്രൊഡ്യൂസ് ചെയ്യുന്നു. ഞാനാണ് പൂങ്കുഴലി എന്ന് പറഞ്ഞു. ഞാൻ ചാൻസല്ല ചോദിച്ചത്. ഞാൻ തീരുമാനിച്ച് ഞാനാണ് പൂങ്കുഴലി എന്ന് പറയുകയായിരുന്നു. അപ്പോൾ സർ ചിരിച്ചു. പക്ഷെ അത് ഡ്രോപ്പ് ആയി. അതിന് ശേഷം ഇത്രയും കാലം കഴിഞ്ഞപ്പോഴാണ് മണി സാറിന്റെ ഡയരക്ഷനിൽ സിനിമ വന്നത്. അതിൽ വളരെ സന്തോഷമുണ്ട്. കാരണം നേരത്ത പല തവണ പ്രഖ്യാപിച്ചിട്ടും നടന്നിരുന്നില്ല. ബഡ്ജറ്റ് കിട്ടിയിരുന്നില്ല’

വലിയ കഥയാണത്. ഇപ്പോൾ തന്നെ സിനിമ നോക്കുമ്പോൾ വേ​ഗത്തിൽ കഥ പറയുന്ന പോലെ തോന്നും. എന്തുകൊണ്ടെന്നാൽ അത്രയ്ക്ക് ഉണ്ട്. മൂന്ന് ഭാ​ഗം ചെയ്തേനെയെങ്കിലോ എന്നെനിക്ക് തോന്നാറുണ്ട്. അല്ലെങ്കിൽ സീരീസ് പോലെ ചെയ്തിരുന്നെങ്കിൽ പൂങ്കുഴലി പോലൊരു കഥാപാത്രത്തിന് സ്പേസ് കിട്ടിയേനെ. ഐശ്വര്യ ലക്ഷ്മി പൂങ്കുഴലിയായി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചതെന്നും രോഹിണി പറഞ്ഞു.

തമിഴ്നാട്ടിലെ ക്ലാസിക് നോവലായാണ് പൊന്നിയിൻ സെൽവൻ സിനിമ അറിയപ്പെടുന്നത്. ചോഴ രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലം ഉള്ള നോവൽ ഒരു കഥ എന്നതിനപ്പുറം സാസ്കാരിക ചരിത്രത്തിന്റെ ഭാ​ഗമായാണ് തമിഴ് ജനത കാണുന്നത്. തമിഴ്നാട്ടിലെ മിക്കവർക്കും വായിച്ചോ കേട്ടറിഞ്ഞോ സുപരിചതമാണ് പൊന്നിയിൻ സെൽവന്റെ കഥ.



Source link

Facebook Comments Box
error: Content is protected !!