എങ്ങനെ ചിട്ടി വിളിക്കാം; 100 മാസം കാത്തിരുന്നാൽ കിട്ടുന്നതിനേക്കാൾ ലാഭം ആദ്യ മാസത്തിലുണ്ടാക്കാം; തന്ത്രമിതാ

Spread the love


Thank you for reading this post, don't forget to subscribe!

100 മാസ ചിട്ടികള്‍

100 മാസ കാലാവധിയുള്ള റെഗുലര്‍ ചിട്ടികളില്‍ നൂറു പേരാണ് ഉണ്ടാവുക. ഓരോരുത്തര്‍ക്കും ഒരു മാസത്തില്‍ ചിട്ടി തുക ലഭിക്കുന്ന തരത്തിലാണ് റെഗുലര്‍ ചിട്ടി പ്രവര്‍ത്തിക്കുന്നത്. 100 മാസം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും ചിട്ടി ലഭിക്കും. 100 മാസ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണെങ്കില്‍ 4 ഡിവിഷനുകൡലായി 400 പേരുണ്ടാകും. മാസത്തില്‍ 4 പേര്‍ക്ക് വീതം 100 മാസം കൊണ്ട് മുഴുവന്‍ പേര്‍ക്കും ചിട്ടി ലഭിക്കും. 

Also Read: ഏത് ജോലിക്കാർക്കും സർക്കാർ പെൻഷൻ; മാസം 200 രൂപ വിഹിതം അടച്ചാൽ 36,000 രൂപ പെൻഷൻ വാങ്ങാം; നോക്കുന്നോ

ചിട്ടി വിളിക്കുന്നവര്‍

100 മാസത്തെ ദീര്‍ഘകാല ചിട്ടിയില്‍ ചേര്‍ന്നവരില്‍ ചിട്ടി വിളിക്കുന്നവരുടെ സ്വഭാവത്തെ നാലായി തിരിക്കാം. പണത്തിനുള്ള അത്യാവശ്യം കൊണ്ട് പരമാവധി ലേല കിഴിവായ 30 ശതമാനത്തില്‍ വിളിച്ചെടുക്കുന്നവരുണ്ട്. ഇതോടൊപ്പം ചിട്ടി സ്ഥിര നിക്ഷേപമിടാന്‍ പരവമാധി ലേല കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാം.

ലേലം ആരംഭിച്ച ശേഷം ചിട്ടി ചെറിയ ലേല കിഴിവിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ചിട്ടി വിളിക്കാന്‍ തയ്യാറെടുക്കുന്നവരും കാലാവധി വരെ കാത്തിരിക്കുന്നവരും ചിട്ടിയിലുണ്ടാകാം. അത്യാവശ്യക്കാരൊഴിച്ച് ബാക്കിയുള്ളവര്‍ എങ്ങനെ ചിട്ടി വിളിക്കണമെന്ന് നോക്കാം.

Also Read: ഇപ്പോൾ ചിട്ടി ചേർന്നാൽ രണ്ടുണ്ട് കാര്യം; ബംബറടിച്ചാൽ 1 കോടി; ചിട്ടി അടിച്ചാൽ ലക്ഷങ്ങൾ! നോക്കുന്നോ

ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിടുന്നത്

ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തില്‍ വിളിച്ചെടുത്താല്‍ ലാഭകരമാണോയെന്ന് നോക്കാം. 5,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള ചിട്ടി ഉദാഹരണമായെടുക്കാം. 30 ശതമാനം കിഴിവില്‍ വിളിച്ചെടുത്താല്‍ 1.5 ലക്ഷം രൂപ ലേല കിഴിവിന് ശേഷം 3.50 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവ കുറച്ച് 3.46.776 രൂപ സ്ഥിര നിക്ഷേപമിടാന്‍ ലഭിക്കും. 

Also Read: 5,000 രൂപ മാസ അടവുള്ള ഈ ചിട്ടി ചേർന്നാൽ മറ്റൊരു ചിട്ടി ഫ്രീ! ചിട്ടിയുടെ ലാഭത്തിൽ നിന്ന് മറ്റൊരു ചിട്ടി ചേരാം

ഇപ്പോള്‍ ലഭിക്കുന്ന 7 ശതമനം പലിശ നിരക്ക് പ്രകാരം വര്‍ഷത്തില്‍ 24.274 രൂപ പലിശ ലഭിക്കും. മാസത്തില്‍ 2022 രൂപയും പലിശയായി ലഭിക്കും. ഇത് 98 മാസത്തേക്ക് കണക്കാക്കിയാല്‍ 1,98,240 രൂപ ലഭിക്കും. കാലാവധിയില്‍ ചിട്ടി വിളിച്ച തുകയും പലിശയും ചേര്‍ത്ത് 5.45 ലക്ഷം രൂപ ലഭിക്കും. കാലാവധിയോളം കാത്തിരുന്നാല്‍ ലഭിക്കുന്ന 4.75 ലക്ഷം രൂപയേക്കാള്‍ 70,016 രൂപ ലാഭം നേടാനാകും.

കാലാവധി കുറഞ്ഞ ചിട്ടികള്‍ 30 ശതമാനം കിഴിവില്‍ വിളിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാകില്ല. എന്നാല്‍ ദീര്‍ഘകാല ചിട്ടിയില്‍ ഓരോ മാസവും ചിട്ടി 30 ശതമാനത്തില്‍ വിളിക്കാം. 5 മാസത്തിന് ശേഷം ചിട്ടി ലഭിച്ച് സ്ഥിര നിക്ഷേപമിട്ടാല്‍ 58,357 രൂപ ലാഭം നേടാം. 10-ാം മാസത്തില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ 48,204 രൂപ ലഭിക്കും.

19-ാം മാസത്തില്‍ 30,649 രൂപയും ലാഭം നേടാം. ഓരോ മാസം കൂടുന്നതിന് അനുസരിച്ച് ലേല കിഴിവ് കുറയ്ക്കണം. 50-ാം മാസം ചിട്ടി വിളിക്കുന്നൊരാള്‍ 20 ശതമാനം കിഴിവില്‍ വിളിച്ചാല്‍ മാത്രമാണ് കാലാവധിയില്‍ 5 ലക്ഷത്തില്‍ കൂടുതല്‍ തുക നേടാനാവുക.



Source link

Facebook Comments Box
error: Content is protected !!