ആദിവാസി സമൂഹത്തിന് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു

Spread the love

കഞ്ഞിക്കുഴി: ഇടുക്കി ട്രൈബൽ ഓഫീസിന് കീഴിലുള്ള ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ 960 കുടുംബങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു .ഒരു കുടുംബത്തിന് ചെറുപയർ , തുവര പരിപ്പ് 500 ഗ്രാം വീതം , കടല , പഞ്ചസാര, ഉപ്പ് വൻപയർ, വെളിച്ചെണ്ണ ഒരോ കിലോഗ്രാം വീതം , ബിസ്കറ്റ് , പപ്പടം ഒരോ പായ്ക്കറ്റ് വീതം, തേയില , മുളക് പൊടി , മല്ലി പൊടി 250 ഗ്രാം വീതം, മഞ്ഞൾ പൊടി , സാമ്പാർ പൊടി 100 ഗ്രാം വീതം ക്യാരി ബാഗ് അടങ്ങിയ 750 രൂപ വിലമതിക്കുന്ന കിറ്റാണ് നൽകിയത്
കിറ്റ് വിതരണം കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് ജോസഫ് വയലിൽ ഉദ്ഘാടനം ചെയ്തു തള്ളക്കാനം ഊരുമൂപ്പൻ ഗോപി അറയ്ക്കൽ അദ്ധ്യക്ഷനായിരുന്നുവൈസ് പ്രസിഡൻറ് രാജേശ്വരി രാജൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ മോഹനൻ , എസ്റ്റി ചെയർമാൻ സുകുമാരൻ പി.കെ, പഞ്ചായത്ത് അംഗങ്ങളായ റ്റിൻ സി തോമസ്, സോയി മോൻ സണ്ണി, എം.എം പ്രദീപ്, ശ്രീ ജ അശോകൻ , ജിഷ സുരേന്ദ്രൻ , സോഷ്യൽ വർക്കർ ചന്ദ്രൻ , ട്രൈബൽ പ്രമോട്ടർമാരായ ജോൺസൻ ശമുവേൽ , സംഗീത എ.എം, ആര്യ ഗോപാൽ, രമ്യ ഊരുമൂപ്പൻമാരായ ഗോപി കെ.എം, ഗോപി അറയ്ക്കൽ , ഊരുകൂട്ട അംഗങൾ തുടങ്ങിയവർ പക്കെടുത്തു യോഗത്തിന് ഗോപി കെ.എം സ്വാഗതവും ട്രൈബൽ പ്രമോട്ടർ ജോൺസൺ ശമുവേൽ കൃതജ്ഞതയും രേഖപ്പെടുത്തി

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!