എഐ ക്യാമറയെ പറ്റിച്ച് കറക്കം, യുവാവിന് 60000 ൻ്റെ കിടിലൻ പണി; ലൈസൻസും പോയിക്കിട്ടി

Spread the love


കൊച്ചി: എഐ ക്യാമറയെ സ്ഥിരമായി പറ്റിച്ച് കറങ്ങിയിരുന്ന യുവാവിനെ ഒടുവില്‍  ഒടുവിൽ എംവിഡി നേരിട്ടിറങ്ങി പൊക്കി. കോതമംഗലം സ്വദേശിയായ യുവാവിനാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. 60,000 രൂപ പിഴയും ലൈസൻസ് സസ്പെൻഷൻ അടക്കമുള്ളതുമാണ് നടപടി. മൊബൈലില്‍ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇയാൾ വണ്ടി നമ്പരിൽ മാറ്റം വരുത്തി. എന്നിട്ടും അവസാനിച്ചില്ല. തുടർച്ചയായ നിയമലംഘനങ്ങൾ ആവർത്തിച്ചു. പ്രശ്നം ഗുരുതരമായതോടെ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് തന്നെ ഇയാളെ  പൊക്കാൻ നിരത്തിലെത്തി.

മുഖം വ്യക്തമാകുന്ന വിധം ഫോട്ടോ ലഭിക്കാന്‍ ക്യാമറയില്‍ യുവാവ് പതിവായി വരുന്ന സമയം കണ്ടെത്തി. ഇത് സമീപത്തുള്ള സ്ഥാപനങ്ങളില്‍ കാണിച്ച് ആളെ ഉറപ്പാക്കി.പിന്നീട് ഉദ്യോഗസ്ഥർ തന്നെ വീട്ടിലെത്തി നോട്ടീസ് നല്‍കി വാഹനം കസ്റ്റഡിയില്‍ എടുത്തു. 60000 രൂപ പിഴയാണ് നിയമലംഘനങ്ങൾക്കായി ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് പങ്ക് വെച്ച് ഫേസ്ബുക്ക് പോസ്റ്റ്

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്   

Al ക്യാമറക്കിട്ട് എട്ടിൻ്റെ പണി കൊടുക്കാൻ നോക്കിയ കോതമംഗലത്തെ യുവാവിന് പെരുമ്പാവൂർ ഓടക്കാലിയിൽ വെച്ച് കിട്ടിയത് രൂപാ 60000 ൻ്റെ കിടിലൻ പണി  ലൈസൻസും പോയിക്കിട്ടി. തുടർച്ചയായി Al ക്യാമറയിൽപ്പെട്ട ഇരുച്ചക്ര വാഹനത്തിന് വലിയ തുക പിഴവരും എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വാഹനയുടമയെ മൊബൈലിൽ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ ആണ് ട്വിസ്റ്റ് ‘ആരംഭിക്കുന്നത്. വണ്ടി നമ്പറിൽ മാറ്റം വരുത്തിയാണ് നമ്മുടെ നായകൻ്റെ ലീലാവിലാസങ്ങൾ. 

ഒരു ഇരുചക്രവാഹനത്തിൽ എന്തെല്ലാം കുറ്റങ്ങൾ ചെയ്യാമോഅതെല്ലാം ഓരോ ദിനങ്ങളിലായി കഥാനായകൻ ആവർത്തിച്ച് പോന്നു.അങ്ങനെ എറണാകുളം എൻഫോഴ്സ്മെൻ്റ് ആർ ടി ഒ. ശ്രീമതി.സ്വപ്ന ഒടുവിൽ എറണാകുളം സ്ക്വാഡിനെതന്നെ നിരത്തിലിറക്കി. സ്ക്വാഡിലെ AMVIമാരായ M V രതീഷ്, നിശാന്ത് ചന്ദൻ, K A സമിയുള്ള എന്നിവർ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ ലഭിക്കാൻ ക്യാമറയിൽ ഇദ്ദേഹം പതിവായി വരുന്ന സമയം കണ്ടെത്തുകയും തുടർന്ന് എടുത്ത ഫോട്ടോകൾ സമീപത്തുള്ള സ്ഥാപനങ്ങളിൽ കാണിച്ച് ആളെ ഉറപ്പു വരുത്തുകയും ചെയ്തു.തുടർന്ന് വീട്ടിലെത്തി നോട്ടീസ് നൽക്കുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
60000  രൂപ ഒന്നിച്ച് പിഴയടക്കാൻ പറ്റാതിരുന്ന യുവാവ് 7000 രൂപ അടക്കാൻ സാവകാശം നേടിയിരിക്കുകയാണിപ്പോൾ ഒപ്പം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിയും തുടങ്ങി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!