17/08/2022

പ​ഞ്ചാ​യ​ത്തം​ഗം ഇ​ട​നി​ല​ക്കാ​ര​നാ​യ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു.

1 min read

അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​തി​രേ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ഒ​ന്ന​ര​ല​ക്ഷം രൂ​പ

അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​തി​രേ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ഒ​ന്ന​ര​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ന്ന സി​പി​ഐ യോ​ഗ​ത്തി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. നെടുങ്കണ്ടത്തു നടന്ന സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​നി​ടെ ആ​രോ​പ​ണ​വി​ധേ​യ​നാ​യ പ​ഞ്ചാ​യ​ത്തം​ഗം കൈ​ക്കൂ​ലി കേ​സി​ലെ ഇ​ട​നി​ല​ക്കാ​ര​നാ​യ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു.


വി​വാ​ദ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും സ​ഹാ​യി​യും ചേ​ർ​ന്ന് ന​ട​ത്തി​യ നാ​ട​ക​മാ​ണി​തെ​ന്ന് സി​പി​ഐ​യി​ലെ​ത​ന്നെ ഒ​രു വി​ഭാ​ഗം ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ലെ ഒ​രു കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ക്കൂ​ലി വി​വാ​ദം ഉ​യ​ർ​ന്ന​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രേ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ കെ​ട്ടി​ട ഉ​ട​മ​യോ​ട് പ​ഞ്ചാ​യ​ത്തം​ഗം 1.5 ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ സ​ഹാ​യി​യാ​യി എ​പ്പോ​ഴും ഒ​പ്പ​മു​ള്ള സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വാ​ണ് ഒ​ത്തു​തീ​ർ​പ്പി​ന് ഇ​ട​നി​ല നി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ 75,000 രൂ​പ​യ്ക്ക് പ​രാ​തി ഒ​ത്തു​തീ​ർ​ക്കാ​നും ധാ​ര​ണ​യാ​യി​രു​ന്നു.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​താ​യി ആ​ക്ഷേ​പം. വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​കി​ട​ക്കാ​ർ​ക്ക് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ൾ വ​ഴി​വി​ട്ട് ന​ൽ​കു​ന്ന​താ​യും വീ​ട് നി​ർ​മാ​ണ​ത്തി​ന് എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നി​യ​മം പ​റ​ഞ്ഞ് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യു​മാ​ണ് ആ​ക്ഷേ​പം.
സ​മീ​പ കാ​ല​ത്ത് ന​ൽ​കി​യ വ​ൻ​കി​ട കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.


അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ന്ന​താ​യു​ള്ള പ​രാ​തി ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ 1.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.


കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ​ണ​മി​ട​പാ​ട് ന​ട​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്കു വ​ന്ന​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​വും പ്രാ​ദേ​ശി​ക നേ​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്ന​ത്. വി​വാ​ദ​ത്തി​ൽ പ്രാ​ദേ​ശി​ക നേ​താ​വി​നെ മാ​ത്രം കു​റ്റ​ക്കാ​ര​നാ​ക്കി ആ​രോ​പ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ടാ​നാ​യി പ​ഞ്ചാ​യ​ത്തം​ഗം ന​ട​ത്തി​യ നാ​ട​ക​മാ​ണ് വാ​ക്കേ​റ്റ​വും ക​ര​ണ​ത്ത​ടി​യു​മെ​ന്നാ​ണ് പു​തി​യ വി​വാ​ദം.സം​ഭ​വ​ത്തി​ൽ സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ​ഞ്ചാ​യ​ത്തം​ഗ​ത്തോ​ടും പ്രാ​ദേ​ശി​ക നേ​താ​വി​നോ​ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പ​ട്ട​താ​യാ​ണ് അ​റി​യു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​താ​യി ആ​ക്ഷേ​പം. വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​കി​ട​ക്കാ​ർ​ക്ക് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ൾ വ​ഴി​വി​ട്ട് ന​ൽ​കു​ന്ന​താ​യും വീ​ട് നി​ർ​മാ​ണ​ത്തി​ന് എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നി​യ​മം പ​റ​ഞ്ഞ് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യു​മാ​ണ് ആ​ക്ഷേ​പം.
സ​മീ​പ കാ​ല​ത്ത് ന​ൽ​കി​യ വ​ൻ​കി​ട കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.
അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ന്ന​താ​യു​ള്ള പ​രാ​തി ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ 1.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!