35 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയിൽ
1 min read
ഉണക്ക കഞ്ചാവുമായി ഇടുക്കി ഏഴല്ലൂർ സ്വദേശി അറസ്റ്റിലായി
35 കിലോ കഞ്ചാവുമായി തൊടുപുഴ ഏഴല്ലൂർ സ്വദേശി പിടിയിൽ , നിരവതി കേസുകളിൽ പ്രതിയായ വടിവാൾ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു ആണ് പിടിയിലായത് തൊടുപുഴ DYSP മധു ബാബുവിന്റ നേതൃത്വത്തിൽ രാത്രി 12 മണിക്ക് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് .



രഹസ്യ വിവരത്തെ തുടര്‍ന്ന് തൊടുപുഴ പോലിസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ലയണ്‍സ് ക്ലബ്ബിന് സമീപത്തു നിന്നും 3 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. 7000 രൂപയും കണ്ടെടുത്തു.

തുടര്‍ന്ന് കേസില്‍ പ്രതിയായ തൊടുപുഴ ഏഴല്ലൂര്‍ ചങ്ങനാപറമ്പില്‍ വിഷ്ണു (27)വിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രയും വലിയ ശേഖരം ടൗണില്‍ നിന്നും കണ്ടെത്തിയത് പോലിസ് ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. കഞ്ചാവ് എത്തിച്ചതിനു പിന്നില്‍ വലിയ റാക്കറ്റ് പ്രവര്ത്തിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് വിഷ്ണുവിന് കഞ്ചാവ് നല്‍കിയവര്‍ക്കായും പോലിസ് അന്വേഷണം നടത്തും.