10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

മുന്‍ മന്ത്രി കുരുവിളക്ക് സ്ഥലം വിട്ടു നല്‍കില്ല; മുന്‍ തീരുമാനം അടിമാലി പഞ്ചായത്ത് ഭരണസമിതി റദ്ധ് ചെയതു.

1 min read

സിപിഐ അംഗം സൗമ്യ അനില്‍ കമ്മറ്റിയില്‍ നിന്നും വിട്ടു നിന്നു.

മുൻ മന്ത്രി TU കുരുവിളക്ക് സ്ഥലം വിട്ട് നൽകുവാൻ എടുത്ത തീരുമാനം അടിമാലി പഞ്ചായത്ത്‌ ഭരണസമിതി റദ്ധ് ചെയ്യുവാൻ തീരുമാനിച്ചു.കുറ്റകർക്കെതിരെ അന്വേഷണം നടത്തുവാനും തീരുമാനിച്ചു.ഭരണ കക്ഷി തീരുമാനത്തിനെതിരെ പ്രതിപക്ഷത്തു നിന്നും യാതൊരു വിധ എതിര്‍പ്പുമുണ്ടായില്ല.

ഇടതുമുന്നണി ഭരിക്കുമ്പോൾ മാർച്ച് 15-ന് നടന്ന കമ്മിറ്റിയിലാണ് ഭൂമി വിട്ടുനൽകാൻ ശുപാർശ നൽകിയത്. അന്ന് ഈ വിഷയം അജൻഡയിൽ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി ചർച്ചചെയ്തതും ശുപാർശ നൽകിയതും. ആ കമ്മിറ്റിയിൽ എൽ.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യുവും പങ്കെടുത്തിരുന്നു. എന്നാൽ, പഞ്ചായത്ത് യോഗതീരുമാനങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തപ്പോൾ കമ്മിറ്റിയുടെ അധ്യക്ഷയായി പേര് ചേർത്തിരിക്കുന്നത് സി.പി.ഐ. അംഗം സൗമ്യ അനിലിേന്റതാണ്.

ഈ വിവരം അറിയുന്നത് ജൂലായ് 20-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ്. ഉടൻ വിയോജനം രേഖപ്പെടുത്തുകയും 21-ന് സെക്രട്ടറിക്ക് പരാതി നൽകുകയുംചെയ്തു. ഞാനറിയാതെ അധ്യക്ഷയായത് സംബന്ധിച്ച് അന്വേഷണം വേണം’-സൗമ്യ അനിൽ പറഞ്ഞു.

വിവരാവകാശ പ്രവര്‍ത്തകനായ അടിമാലി സ്വദേശി അലിയ്ക്ക് പഞ്ചായത്ത് നല്‍കിയ മറുപടി വഴിയാണ് ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് യുഡിഎഫ് വിവാദം ഏറ്റെടുക്കുകയായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!