വിദ്യാർത്ഥിനികൾക്ക്‌ നേരെ ലൈംഗികാതിക്രമം; പോപ്പുലർ ഫ്രണ്ട് നേതാവായ അധ്യാപകൻ പിടിയിൽ

Spread the love



Thank you for reading this post, don't forget to subscribe!

വേങ്ങര > വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ. വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ കഴുങ്ങും വള്ളിയിൽ അബ്‌ദുൽ കരീം (50) ആണ് അറസ്റ്റിലായത്.

പഠനത്തിൽ പിറകോട്ടു പോയ വിദ്യാർത്ഥിനികളെ കൗൺസിലിങ്‌ നടത്തിയപ്പോൾ കണക്ക് അധ്യാപകനെ കുറിച്ച് പറഞ്ഞ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 15 ഓളം വിദ്യാർത്ഥിനികൾക്കെതിരെ അതിക്രമം നടന്നിട്ടുണ്ട്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  മലപ്പുറം നോർത്ത് ജില്ലാ പ്രസിഡന്റായിരുന്നു അബ്‌ദുൽ കരീം.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!