സി എച്ചിന് നാടിന്റെ സ്മരണാഞ്ജലി

Spread the love
കണ്ണൂർ

സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയും ഉജ്വല സംഘാടകനുമായിരുന്ന സി എച്ച്‌ കണാരന്‌ നാടിന്റെ സ്‌മരണാഞ്ജലി. 51-–-ാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. തലശേരിയിൽ ബഹുജനപ്രകടനവും വളന്റിയർമാർച്ചും പൊതുസമ്മേളനവും നടന്നു.

പൊതുസമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്‌തു. കാരായി രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, വി ശിവദാസൻ എംപി തുടങ്ങിയവർ സംസാരിച്ചു. കതിരൂർ സി എച്ച്‌ നഗറിലെ പ്രതിമയിലും കോടിയേരി പുന്നോലിലെ സ്‌മൃതിമണ്ഡപത്തിലും എം വി ജയരാജന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണയോഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു.

എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എ കെ ബാലൻ, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ കെ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓ-ഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്-മണി പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ അസോസിയേറ്റ് എഡിറ്റർ സി ശ്രീകുമാറും  പതാക ഉയർത്തി.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!