സൂപ്പർസ്റ്റാറുകളായി ആരെയും കണ്ടിട്ടില്ല, പക്ഷെ ഭയന്ന് പോയത് കമൽഹാസന്റെ മുന്നിൽ മാത്രം; ശോഭന

Spread the love


Thank you for reading this post, don't forget to subscribe!

നൃത്തത്തിൽ മുഴുകിയ നാളുകൾക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അഭിനയിച്ചത്. സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ അഭിനയിച്ച സിനിമ വലിയ ഹിറ്റ് ആയിരുന്നു. പിന്നീട് മലയാള സിനിമയിലേക്ക് ശോഭന വീണ്ടും വന്നിട്ടില്ല. മോഹൻലാൽ, മമ്മൂട്ടി, രജിനീകാന്ത്, കമൽഹാസൻ തുടങ്ങി തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറുകളുടെ കൂടെയെല്ലാം അഭിനയിച്ച താരമാണ് ശോഭന. ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ച സൂപ്പർ സ്റ്റാറുകളെ പറ്റി സംസാരിച്ചിരിക്കുകയാണ് ശോഭന.

Also Read: സിനിമയിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ആ തീരുമാനം മൂലമുള്ള നഷ്ടങ്ങൾ സഹിക്കാൻ തയ്യാറായിരുന്നു: സ്വാസിക

താരങ്ങൾ എന്നതിനപ്പുറം തന്റെ സഹപ്രവർത്തകർ ആയാണ് അഭിനയിക്കുമ്പോൾ അവരെ കണ്ടതെന്ന് ശോഭന തുറന്ന് പറഞ്ഞു. ‘സൂപ്പർ സ്റ്റാറുകളല്ല അവരെല്ലാം എന്റെ സഹപ്രവർത്തകരാണ്. എന്നേക്കാളും സീനിയർ ആണ്. പക്ഷെ അഭിനയിക്കുമ്പോൾ അവരെ സൂപ്പർ സ്റ്റാർ ആയി അല്ല കണ്ടത്. കഥാപാത്രങ്ങൾ ആയാണ്.

പക്ഷെ ആദ്യ സിനിമയിൽ കമൽ സാർ ആയിരുന്നു ഹീറോ. അപ്പോൾ കുറച്ച് ഭയന്ന് പോയി. എന്റെ ആദ്യ സിനിമ ആയിരുന്നില്ലേ. അദ്ദേഹം വാക്കിം​ഗ്​ ​ഗോഡ് ആയിരുന്നു ആ സമയത്ത്’

’33-24 വയസ്സ് പ്രായം. സകലകലാവല്ലഭൻ. എല്ലാത്തിലും പേടി തോന്നിയ എന്റെ ഒരേയൊരു സിനിമ അതായിരുന്നു. അന്ന് എനിക്ക് 14 വയസ്സ് തികഞ്ഞിട്ടേ ഉള്ളൂ. പാതി കോഴിയെ പോലെ. ആ സിനിമയ്ക്ക് ശേഷം പിന്നീട് ആത്മവിശ്വാസം വന്നു. മോശമാക്കിയാൽ സിനിമ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞു’

തെലുങ്ക് സിനിമയിലാണ് ഏറ്റവും ബഹുമാനം ലഭിക്കുന്നത്. ആർട്ടിസ്റ്റുകളെ നിർമാതാക്കളുൾപ്പെടെ ബഹുമാനിക്കുന്നു. തമിഴ് സിനിമ മേഖല സ്വന്തം ഭാഷ ആയതിനാൽ തന്നെ പരിചിതം ആയിരുന്നു. മലയാളം സിനിമാ മേഖല സ്വന്തം വീട് പോലെയാണ്. മലയാളം സിനിമയിലൂടെ ആണ് വളർന്നത്. എല്ലാവരെയും ഒരുപോലെ കാണുന്ന രീതിയാണ് മലയാളം സിനിമയിലെന്നും ശോഭന പറഞ്ഞു.

90 കളിൽ തിളങ്ങിയ നായിക നടിമാരിൽ പലരും അമ്മ വേഷങ്ങളിലേക്ക് ചുരുങ്ങി എങ്കിലും ശോഭന ഇതിന് തയ്യാറായിട്ടില്ല. പ്രധാനപ്പെട്ട വേഷമല്ലെങ്കിൽ സിനിമ ചെയ്യാൻ നടി തയ്യാറാവാറില്ല. ഇടവേളയ്ക്ക് ശേഷം ചെയ്ത തിര, വരനെ ആവശ്യമുണ്ട് എന്നീ രണ്ട് സിനിമകളിലും ശോഭന ആയിരുന്നു പ്രധാന കഥാപാത്രം. സിനിമകളിൽ കാണുന്നില്ലെങ്കിലും ശോഭനയുടെ താരത്തിളക്കം പഴയത് പോലെ തന്നെ നിലനിൽക്കുന്നു.



Source link

Facebook Comments Box
error: Content is protected !!