മാങ്കുളത്തേക്ക് പന്നിക്കടത്ത്: പന്നികളും വാഹനവും പിടികൂടി

Spread the love

തമിഴ്നാട്ടിൽ നിന്നു മാങ്കുളത്തേക്കു പന്നികളെ കടത്താനുള്ള നീക്കം പൊളിച്ചു

തമിഴ്നാട്ടിൽ നിന്നു മാങ്കളത്തേക്കു കൊണ്ടുവന്ന 10 പന്നിക്കുഞ്ഞുങ്ങളെ പിടികൂടി തിരിച്ചയച്ചു.

പന്നിപ്പനി കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി കടന്ന് പന്നികളെയോ ഇവയുടെ മാംസമോ കടത്തുന്നത് നിരോധിച്ചതിനെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് പിക് അപ്പ് വാഹനത്തിൽ വാഴയിലകൊണ്ടു മറ ഉണ്ടാക്കി കടത്തികൊണ്ടുവന്ന പന്നികളെ പിടികൂടിയത്.


വാഹനത്തിൽനിന്നു പന്നിയുടെ കരച്ചിൽ കേട്ട ഉദ്യോഗസ്ഥർ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്. തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽനിന്നാണ് പന്നികളെ കൊണ്ടുവന്നത്. കടത്തിക്കൊണ്ടു വന്നവരെ താക്കീത് നൽകി തിരിച്ചയച്ചു. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ മണികണ്ഠൻ, അറ്റൻഡർ ഷൈജു എന്നിവരാണ് വാഹനം പിടികൂടിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!