കൊച്ചിയില്‍ ഗോവയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്‌സ്‌

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> ഐഎസ്എല്ലില് ഗോവയ്ക്കെിരെ തകര്പ്പന് വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂന്നു ഗോളുകള്ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. അഡ്രിയാന് ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന് കലിയുഷ്നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര് ചെയ്തത്.

42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള് പിറക്കുന്നത്. രാഹുല് നല്കിയ ക്രോസില് നിന്നുള്ള ലൂണയുടെ ഹെഡര് ശ്രമം പിഴച്ചു. എന്നാല് പന്ത് ലഭിച്ച സഹല് നല്കിയ പാസ് ലൂണ അനായാസം വലയിലെത്തിക്കുകയായിരുന്നു.പെനാല്ട്ടിയിലൂടെയായരുന്നു അടുത്ത ഗോള് പിറന്നത്. ബോക്സില് വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ വീഴ്ത്തിയ അന്വര് അലിയുടെ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നില്.

പിന്നാലെ 51-ാം മിനിറ്റില് ഇവാന് കലിയുഷ്നിയുടെ കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും കണ്ടെത്തി. ഇരു ടീമും കടുത്ത പോരാട്ടം നടത്തിയ മത്സരത്തില് പലപ്പോഴും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവുകള് ഗോവന് ടീമിന് അവസരങ്ങള് സൃഷ്ടിച്ചുകൊണ്ടിരുന്നു. 67-ാം മിനിറ്റില് നോവ സദോയിയാണ് ഗോവയുടെ ആശ്വാസ ഗോള് നേടിയത്.



Source link

Facebook Comments Box
error: Content is protected !!