സേവിംഗ്‌സ് അക്കൗണ്ടിന് 7 ശതമാനം പലിശ! സ്ഥിര നിക്ഷേപത്തിന് ‘അതുക്കും മേലെ’; ബാങ്കുകളിതാ

Spread the love


Thank you for reading this post, don't forget to subscribe!

ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്

ബാങ്കിം​ഗ് രം​ഗത്ത് 24 വർഷത്തെ പ്രവൃത്തി പരിചയം ശിവാലിക്കിനുണ്ട്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കായി മാറുന്നത്. സേവിംഗസ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പുതുക്കിയിരുന്നു.

സേവിംഗ്‌സ് അക്കൗണ്ടിന് പരമാവധി 7 ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. സ്ഥിര നിക്ഷേപത്തിന് പൊതു വിഭാഗത്തിന് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനവും പലിശ ലഭിക്കും. ആവര്‍ത്തന നിക്ഷേപത്തിനും ഇതേ നിരക്കാണ്.  

Also Read: 8 വർഷം കൊണ്ട് 10 ലക്ഷം രൂപ വളർന്ന് 28 ലക്ഷമായി; 10,000 രൂപയുടെ മാസ എസ്ഐപി ചെയ്യാൻ ഈ ഫണ്ട് നോക്കാം

രണ്ട് കോടിക്ക് മുകളിലുള്ള തുകയ്ക്കാണ് സേവിംഗ്‌സ് ബാങ്കില്‍ 7 ശതമാനം പലിശ നല്‍കുന്നത്. 24 മാസം മുതല്‍ 36 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് 7.50 ശതമാനം പലിശ നല്‍കുന്നത്.

എല്ലാ കാലായളവിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 7 ദിവസം മുതല്‍ 120 മാസം വരെയാണ് ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെ നിക്ഷേപ കാലയളവ്. 3.75 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് പലിശ നിരക്ക്. 

Also Read: പണം കായ്ക്കുന്ന മരം തന്നെ; 10 വർഷം തവണകളായി നിക്ഷേപിക്കാം; നേടാം 1 കോടി; സുരക്ഷിത നിക്ഷേപമിതാ

ഡിസിബി ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസിബി ബാങ്ക് അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 700 ദിവസം മുതല്‍ 36 മാസത്തേക്ക് സ്ഥിര നിക്ഷേപമിടുന്നവര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനമാണ് പലിശ നിരക്ക്. ഡിസിബി ബാങ്കിൽ ലഭിക്കുന്ന മറ്റൊരു സ്ഥിര നിക്ഷേപമാണ് സുരക്ഷ സ്ഥിര നിക്ഷേപം.

3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലൈഫ് ഇന്‍ഷൂറന്‍സ് കവറേജും കൂടി ലഭിക്കും. സുരക്ഷ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നയാൾക്ക് 7.10 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും. 

Also Read: ഈ നിക്ഷേപങ്ങളുടെ അടുത്തേക്ക് നികുതി വരില്ല; ലാഭം മുഴുവനും കീശയിലാക്കാം; 5 നിക്ഷേപങ്ങളിതാ

സൗത്ത് ഇന്ത്യന്‍ ബാങ്ക്

കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. 1929 -ൽ ആരംഭം കുറിച്ച ഈ ബാങ്കിന്‌ 850 ശാഖകളും 1200 എ.ടി.എമ്മുകളും നിലവിലുണ്ട്. കഴിഞ്ഞ വാരത്തില്‍ പലിശ നിരക്ക് ഉയര്‍ത്തിയവയുടെ കൂട്ടത്തിൽ സൗത്ത് ഇന്ത്യന്‍ ബാങ്കുമുണ്ട്. പലിശ നിരക്കുയര്‍ത്തിയതിനൊപ്പം പുതിയ സ്ഥിര നിക്ഷേപ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 2.65 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് എസ്‌ഐബി നല്‍കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് നല്‍കും. 350 ദിവസമുള്ള പുതിയ സ്ഥിര നിക്ഷേപ പദ്ധതിക്ക് 7 ശതമാനം പൊതു വിഭാഗത്തിനും 7.50 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.



Source link

Facebook Comments Box
error: Content is protected !!