കുമളി ചോറ്റുപാറയിൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ .
1 min read
വിജയ് പീരുമേട്
കുമളി ചോറ്റുപാറ മേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ കനത്ത മഴയെ തുടർന്ന് കുമളിയിലും ചോറ്റുപാറ മേഖലയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി ഭൂരിഭാഗം വീടുകളിലും വെള്ളം കയറി പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങി.

2018-19 ലെ ശക്തമായ പ്രളയത്തിൽ പോലും വെള്ളം കയറാത്ത കുമളി ഗ്രേസ് തിയേറ്റർ ജംഗ്ഷൻ, റോസാപ്പൂക്കണ്ടം ഭാഗങ്ങളിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളും വെള്ളം കയറുന്നതിന് കാരണം ഗ്രേസ് തിയേറ്റർ ജംഗ്ഷനിൽ ഓട വീതി കുറച്ച് നിർമ്മിച്ചതാണ്..
അശാസ്ത്രീയമായ ഓട നിർമ്മാണത്തിന് നേതൃത്വം കൊടുത്ത പിഡബ്ല്യുഡി എൻജിനീയർക്ക് തങ്ക പതക്കം കൊടുക്കണം…
ഓട വീതി കുറച്ച് പണിയുന്നത് മൂലം വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. . . . ദുരിതം അനുഭവിക്കുന്നത് സാധാരണപ്പെട്ടവരും