17/08/2022

കഞ്ചാവുമായി ഗൈഡ് ഉൾപ്പെടെ രണ്ടു പേര്‍ അടിമാലിയില്‍ പിടിയില്‍.

1 min read

ഉണക്ക കഞ്ചാവുമായി രണ്ടു പേര്‍ അടിമാലിയില്‍ പിടിയില്‍. പിടിയിലായത് മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡും സഹായിയും.പ്രതികള്‍ പിടിയിലായത് വിനോദ സഞ്ചാരികള്‍ക്ക് കഞ്ചാവ് വില്‍കുന്നതിനിടെ

മൂന്നാര്‍ സ്വദേശികളായ സേതുരാജ്, സദ്ദാം ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ചെറിയ പൊതികളാക്കി വിനോദ സഞ്ചാരികള്‍ക്ക് കഞ്ചാവ് നല്‍കുന്നതിനിടേയാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സൂചന.

ഉദ്യോഗസ്ഥ ഭാഷ്യം ഇങ്ങനെ: നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു .പി. ഇ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2.072 കിലോ ഗ്രാം ഉണക്ക ഗഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ട് വന്ന കുറ്റത്തിന് ദേവികുളം താലൂക്കിൽ കെ.ഡി എച്ച് വില്ലേജിൽ സെവൻ മല എസ്റ്റേറ്റ് ന്യൂ മൂന്നാർ ഡി വിഷനിൽ ഇരുമ്പ് ലയത്തിൽ പന്ത്രണ്ട് മുറി ലൈൻസിൽ എട്ടാമത് വീട്ടിൽ താമസം ശേഖർ മകൻ സേതുരാജ് (24 വയസ്) ടി താലൂക്കിൽ ടി വില്ലേജിൽ മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഗ്രഹാംസ് ലാന്റ് ന്യൂ ഡി വിഷനിൽ ആറ് മുറി ലയത്തിൽ ഒന്നാമത് മുറിയിൽ താമസം മീരാൻ മൈതീൻ മകൻ സദാം ഹുസൈൻ (24 വയസ്) എന്നിവരെ അറസ്റ്റ് ചെയ്ത് ഓഫീസിലെ NDPS CR 50/2022 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച KL 69 A 4208 നമ്പർ ബജാജ് INS V15 ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുള്ളതാണ്. പ്രതികളെ ചോദ്യം ചെയ്തതിൽ ടിയാൻമാർ കഞ്ചാവ് മൊത്തമായി വാങ്ങി മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ചെറിയ പൊതികളാക്കി 500 രൂപ നിരക്കിൽ വിൽപന നടത്തി വരികയായിരുന്നു.
പ്രതികളെ നാളെ ബഹു. അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും

പ്രിവന്റീവ് ഓഫീസർമാരായ അനിൽ എം സി, അസ്സിസ് കെ എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ദിലീപ് കെ.എൻ, സുധീർ വി ആർ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ സിജുമോൻ കെ എൻ,അനൂപ് തോമസ് എന്നിവരും റെയിഡിൽ പങ്കെടുത്തു.

ഇന്നലെ കഞ്ചാവുമായി ചാലക്കുടി സ്വദേശി അടിമാലിയിലും 35 കിലോ ഉണക്ക കഞ്ചാവുമായി ഗുണ്ടാ നേതാവ് തൊടുപുഴയിലും അറസ്റ്റിലായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റു ലഹരി മരുന്നുകളും വിറ്റഴിക്കുന്നത്. പ്രതികള്‍ക്ക് ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!