രണ്ട്‌ മലയാളികൾക്ക്‌ അർജുന; അഭിമാനമായി എച്ച് എസ് പ്രണോയിയും എൽദോസ് പോളും, ശരത്‌ കമാലിന്‌ ധ്യാൻചന്ദ്‌ ഖേൽരത്ന

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി > മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്ക്കും, ട്രിപ്പിൾജമ്പ് താരം എൽദോസ് പോളിനും അർജുന പുരസ്കാരം. തോമസ് കപ്പ് ചാമ്പ്യൻഷിപ്പുൾപ്പെടെ ഇന്ത്യക്കായി നടത്തിയ മിന്നുംപ്രകടനമാണ് തിരുവനന്തപുരംകാരനായ പ്രണോയ്ക്ക് നേട്ടമായത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു എൽദോസ്. എറണാകുളം സ്വദേശിയാണ്. അവിനാഷ് സാൽബെ, സീമ പൂണിയ(അത്ലറ്റിക്സ്), ലക്ഷ്യ സെൻ (ബാഡ്മിന്റൺ), അമിത് പംഗൽ, നിഖാത് സരീൻ (ബോക്സിങ്) തുടങ്ങിയവർക്കും അർജുനയുണ്ട്. ചെസ്സിലെ പുതുവിസ്മയം പതിനേഴുകാരൻ ആർ പ്രഗ്നാനന്ദയ്ക്കും അർജുന പുരസ്കാരം നൽകി ആദരിക്കും.



Source link

Facebook Comments Box
error: Content is protected !!