കൊച്ചി: ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനും നടനും ദേശീയ ഫിലിം അവാർഡ് ജേതാവുമായ ദിനേശ് മേനോന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോട് ചൊവ്വാഴ്ച രാവിലെ 10.30 രവിപുരം ശ്മശാനത്തിൽ നടക്കും. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടി റീത്ത് സമർപ്പിക്കും. ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെ പൊലീസിന്റെ ആദരവും ഉണ്ടാകും.
റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതത്തെ തുടർന്നാണ് 57കാരനായ ദിനേശ് മേനോന്റെ അന്ത്യം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ഉടമ ഗിരീഷിന് വേണ്ടി കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോന്‍ ആയിരുന്നു.
Also Read- റോബിൻ ബസ് ഗിരീഷിന്റെ അഭിഭാഷകൻ ദിനേശ് മേനോൻ ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം മൂലം മരിച്ചു
17 മലയാള സിനിമകളിൽ മാസ്റ്റർ സുജിത്ത് എന്ന പേരിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ്, ബാലചന്ദ്രമേനോൻ ചിത്രമായ ശേഷം കാഴ്ച്ചയിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് എന്ന മോഹൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് (1979 )ലഭിച്ചിട്ടുണ്ട്. അതേവർഷം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.