T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

Spread the love
Thank you for reading this post, don't forget to subscribe!

രോഹിത് ശര്‍മ-ഡേവിഡ് വാര്‍ണര്‍

ഓപ്പണര്‍മാരായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഓസീസ് താരം ഡേവിഡ് വാര്‍ണറുമാണുള്ളത്. രണ്ട് പേരും ടി20 ലോകകപ്പില്‍ വലിയ റെക്കോഡുള്ളവരും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുമാണ്. എന്നാല്‍ രണ്ടാള്‍ക്കും തിളങ്ങാനായില്ല. രോഹിത് 6 മത്സരത്തില്‍ നിന്ന് 19.33 ശരാശരിയില്‍ നേടിയത് 116 റണ്‍സ്. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം ലോകകപ്പാണിത്. സമ്മര്‍ദ്ദം മൂലം നായകനെന്ന നിലയിലും രോഹിത് പ്രധാന മത്സരങ്ങളില്‍ നിരാശപ്പെടുത്തി.

2021ലെ ടി20 ലോകകപ്പിലെ താരമായി മാറിയ വാര്‍ണര്‍ക്ക് ഇത്തവണത്തെ ലോകകപ്പ് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. നാല് മത്സരങ്ങളില്‍ നിന്ന് 44 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ശരാശരി 11 മാത്രം. 2021ലെ ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയക്ക് ഇത്തവണ സെമി പോലും കളിക്കാന്‍ സാധിച്ചില്ല. വാര്‍ണറുടെ മോശം ഫോം ഓസീസിന്റെ പുറത്താകലിന്റെ പ്രധാന കാരണമായി പറയാം.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

ടെംബ ബാവുമ, മിച്ചല്‍ മാര്‍ഷ്, ഷക്കീബ് അല്‍ ഹസന്‍

ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണിങ് ബാറ്റ്‌സ്മാനുമാണ് ടെംബ ബാവുമ. സമീപകാലത്തൊന്നും ഫോമിലേക്കെത്താത്ത ബാവുമ ടി20 ലോകകപ്പിലും തീര്‍ത്തും നിറം മങ്ങി. 17.50 ശരാശരിയില്‍ 70 റണ്‍സാണ് ബാവുമ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് സെമിയില്‍ സീറ്റ് ഉറപ്പായിരുന്നെങ്കിലും അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷ് 2021ലെ ടി20 ലോകകപ്പില്‍ ഓസീസിനെ കിരീട നേട്ടത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ മാര്‍ഷ് ഫ്‌ളോപ്പായി. നാല് മത്സരത്തില്‍ നിന്ന് 26.50 ശരാശരിയില്‍ 106 റണ്‍സാണ് മാര്‍ഷ് നേടിയത്. പന്തുകൊണ്ടും കാര്യമായൊന്നും ചെയ്യാന്‍ മാര്‍ഷിന് സാധിച്ചില്ല.

ബംഗ്ലാദേശിന്റെ നായകനും സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറുമാണ് ഷക്കീബ് അല്‍ ഹസന്‍. അനുഭവസമ്പന്നനും മികച്ച റെക്കോഡുള്ള താരവുമായ ഷക്കീബ് ഇത്തവണ ഓസീസില്‍ തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ച് മത്സരത്തില്‍ നിന്ന് 8.80 ശരാശരിയില്‍ 44 റണ്‍സാണ് ഷക്കീബ് നേടിയത്. 6 വിക്കറ്റ് നേടിയെങ്കിലും ഇക്കോണമി 8ന് മുകളിലായിരുന്നു.

ജിമ്മി നിഷാം, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍

ന്യൂസീലന്‍ഡ് ഇത്തവണ ഗ്രൂപ്പ് 1ലെ ചാമ്പ്യന്മാരായാണ് സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ പാകിസ്താനോട് തോറ്റ് പുറത്തായി. കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാം ലോകകപ്പില്‍ പരാജയമായിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 17.66 ശരാശരിയില്‍ 53 റണ്‍സാണ് നിഷാം നേടിയത്. പന്തുകൊണ്ടും കാര്യമായൊന്നും ചെയ്യാന്‍ നിഷാമിന് സാധിച്ചിരുന്നില്ല.

ഇന്ത്യ സൂപ്പര്‍ ഫിനിഷറെന്ന നിലയില്‍ ടി20 ലോകകപ്പിലേക്കെത്തിച്ച ദിനേഷ് കാര്‍ത്തികും ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങി കാര്‍ത്തിക് നേടിയത് 14 റണ്‍സാണ്. 4.66 ആയിരുന്നു കാര്‍ത്തികിന്റെ ശരാശരി. ലോകകപ്പിന് മുമ്പ് ഫിനിഷിങ്ങില്‍ കാട്ടിയ മികവ് പിന്നീട് കാട്ടാന്‍ കാര്‍ത്തികിന് സാധിച്ചിരുന്നില്ല.

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ദുരന്തമായിരുന്നു. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരം മൂന്ന് വിക്കറ്റും 9 റണ്‍സുമാണ് ആകെ നേടിയത്. രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ അക്ഷര്‍ പട്ടേലിന് സാധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരം തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു.

Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍

ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തട്ടകത്തില്‍ തീയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രം നേടിയ താരത്തിന്റെ ഇക്കോണമി 8.50 മാത്രമായിരുന്നു. ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളാണ് സ്റ്റാര്‍ക്കെങ്കിലും ഓസീസ് ലോകകപ്പില്‍ അദ്ദേഹം നിറംമങ്ങി.

ഓസീസ് സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനും ഇത്തവണത്തെ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ല. നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രം നേടിയ കമ്മിന്‍സിന്റെ ഇക്കോണമി 8.25 ആയിരുന്നു. രണ്ട് സൂപ്പര്‍ പേസര്‍മാരുടെയും മോശം പ്രകടനമാണ് ഓസീസിന്റെ പുറത്താകലിന് കാരണമായതെന്ന് പറയാം.

ന്യൂസീലന്‍ഡ് സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനും ഇത്തവണത്തെ ലോകകപ്പില്‍ തിളങ്ങാനായില്ല. അഞ്ച് മത്സരത്തില്‍ നിന്ന് 7 വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസന്റെ ഇക്കോണമി 8.36 ആയിരുന്നു. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ലോക്കിക്കും ഓസീസ് ലോകകപ്പ് നിറം മങ്ങിയ ഓര്‍മയായി മാറി.



Source by [author_name]

Facebook Comments Box
error: Content is protected !!