ഭൂനിയമങ്ങൾ വിലങ്ങുതടിയായി: പുല്ലു മുളയ്ക്കാതെ കഞ്ഞിക്കുഴി

Spread the love

 ഭൂനിയമങ്ങൾ വിലങ്ങുതടി സൃഷ്ടിക്കുന്നതുമൂലം കഞ്ഞിക്കുഴി പഞ്ചായത്തിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിനോ, മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുന്നതിനോ കഴിയുന്നില്ലെന്ന് ആക്ഷേപം. നിയമം ടൗണിലെ വ്യാപാരികൾക്കും, കെട്ടിട ഉടമകൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കഞ്ഞിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി പട്ടയനടപടികൾ ത്വരിതപ്പെടുത്തിയെങ്കിലും നിയമാനുസൃതമുള്ള പട്ടയം ഒരുഭാഗത്ത് വിതരണം ചെയ്തപ്പോൾ ചിലയിടങ്ങളിൽ വ്യാജരേഖകൾ ചമച്ച് ചിലർ പട്ടയങ്ങൾ നേടിയെടുത്തു. ഇതേ തുടർന്ന് ചില ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടായതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പട്ടയ നടപടികൾ പൂർണമായി നിർത്തിെവച്ചു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതുമൂലം ഇപ്പോൾ പലയിടത്തും വ്യാപാരികളും കർഷകരും വെട്ടിലായിരിക്കുകയാണ്.

വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കുന്നതിനും കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിനും പഞ്ചായത്ത് അനുമതി നൽകാത്തതാണ് പ്രധാനപ്രശ്നം. കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിനോ സ്വന്തം കെട്ടിടങ്ങൾ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യണമെങ്കിലോ ഉടമയ്ക്ക് കഴിയാത്ത സ്ഥിതിയാണന്ന് വ്യാപാരികളും പറയുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി പട്ടയമുള്ള ഭൂമിയിൽപോലും കെട്ടിടം നിർമിക്കുന്നതിനായി പഞ്ചായത്തിൽനിന്നും അനുമതി നൽകുന്നില്ല. കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചിരുന്ന ചില ഉദ്യോഗസ്ഥരെ ഇരകളാക്കിക്കൊണ്ട് പുറമേനിന്നുള്ള ചിലർ നടത്തുന്നനീക്കങ്ങളാണ് വിഷയം സങ്കീർണമാക്കിയതെന്നും ആരോപണമുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!