അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കു വെടി വെക്കും

Spread the love


വയനാട് കല്ലൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാനയെ ഇന്ന്  മയക്കു വെടിവെച്ചേക്കും. ആനയെ നിരീക്ഷിച്ച് ആരോഗ്യസ്ഥിതി പരിഗണിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. രണ്ടുദിവസമായി ആന തീറ്റയും വെള്ളവും എടുക്കുന്നില്ല. അവശനായ ആന വെറ്റിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘത്തിൻ്റെയും വനം വനംവകുപ്പിന്റെയും നിരീക്ഷണത്തിലാണ്.

തിങ്കളാഴ്ച പുലർച്ചയാണ് ശബരിമല ദർശ്ശനം കഴിഞ്ഞ്‌ മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച്‌ കാട്ടാനയെ ഇടിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ കാട്ടാന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു. വലത് കാലിനും, തോളിനും ഗുരുതരമായി പരിക്കേറ്റ കാട്ടാന രണ്ടു ദിവസമായി തീറ്റയും വെള്ളവും എടുക്കുന്നില്ലെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം.

30നും 40 നും ഇടയിലാണ് ആനയുടെ പ്രായം. ഇന്റേണൽ ബ്ലീഡിങ് ഉള്ളതിനാൽ ഉടൻ മയക്കുവെടി വെക്കാനുള്ള അനുമതിക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡിന് അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടു കുംകിയനകളടക്കം RR ടീമും സജ്ജമാണ്. കലൂർ മേഖലയിൽ കാണപ്പെടാറുള്ള കൊമ്പൻ പ്രദേശത്ത് സ്ഥിര സാന്നിധ്യമാണ്. ആനയെ ഇടിച്ച കർണാടക സ്വദേശിയായ ബസ് ഡ്രൈവർക്കെതിരെ വൈൽഡ് ലൈഫ് ആക്ട് പ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!