17/08/2022

പ​ഞ്ച​ായ​ത്ത് അം​ഗം സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞു

1 min read

ഓ​ഫീ​സ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​നു വ​ള​രെ മു​ന്പേ സ്ഥി​ര​മാ​യി ഓ​ഫീ​സ് വി​ട്ടി​റ​ങ്ങി പോകുന്നുവെന്ന് ആരോപിച്ച്‌ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ പ​ഞ്ചാ​യ​ത്തം​ഗം ത​ട​ഞ്ഞു. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ഹു​ൽ അ​ഹ​മ്മ​ദി​നെ​യാ​ണ് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മെ​ന്പ​ർ ഫ്രാ​ൻ​സി​സ് ദേ​വ​സ്യ ത​ട​ഞ്ഞ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 330 ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി ബാ​ഗു​മാ​യി ഇ​റ​ങ്ങി​യ സെ​ക്ര​ട്ട​റി​യെ പ​ഞ്ചാ​യ​ത്ത് അം​ഗം ത​ട​യു​ക​യും ഓ​ഫീ​സ് സ​മ​യ​ത്ത് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, മെ​ന്പ​ർ മെ​ന്പ​റി​ന്‍റെ പ​ണി ചെ​യ്യ്, ഞാ​ൻ എ​ന്‍റെ പ​ണി ചെ​യ്തോ​ളാം എ​ന്നു​പ​റ​ഞ്ഞ് സെ​ക്ര​ട്ട​റി പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ത​ള്ളി​മാ​റ്റു​ക​യും പ​ഞ്ചാ​യ​ത്ത് വി​ട്ടു പോ​വു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി സ്ഥി​ര​മാ​യി താ​മ​സി​ച്ച് ഓ​ഫീ​സി​ൽ വ​രു​ന്ന​തും നേ​ര​ത്തെ പോ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും എ​ന്നും ഫീ​ൽ​ഡി​ൽ പോ​ക​ണ​മെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. തു​ട​ർ​ച്ച​യാ​യി രാ​വി​ലെ 11.30ന് ​ഓ​ഫീ​സി​ലെ​ത്തു​ക​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഓ​ഫീ​സ് വി​ടു​ന്ന​തു​മാ​ണ് സെ​ക​ട്ട​റി​യു​ടെ പ​തി​വെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​ശു​പ്പാ​റ സ്വ​ദേ​ശി മ​ണ്ഡ​പ​ത്തി​ൽ അ​ഭി അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ​യും ഭാ​ര്യ സാ​ന്ദ്ര​യു​ടെ​യും വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി സെ​ക്ര​ട്ട​റി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്തു​ന്ന സ്ഥാ​ന​ത്ത് പ​ള്ളി​യു​ടെ കൂ​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​രെ തി​രി​ച്ച​യ​ച്ചു.

എ​റ​ണാ​കു​ള​ത്താ​ണ് ഞ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തെ​ന്ന​റി​യി​ച്ച​പ്പോ​ൾ ഇ​ന്ന് ഓ​ഫീ​സ് സ​മ​യ​ത്ത് എ​ത്തി​യാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​രെ തി​രി​ച്ച​യ​ത്.

ഇ​തി​നു പി​ന്നാ​ലെ സെ​ക്ര​ട്ട​റി ഓ​ഫീ​സ് വി​ട്ടി​റ​ങ്ങി. ഇ​ത് ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞ​ത്.സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ഡി​പി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഫ്രാ​ൻ​സി​സ് ദേ​വ​സ്യ.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!