ഞങ്ങൾക്കിത് അന്നമാണ്, അവർക്കിത് പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയും; പുതിയ താരങ്ങളുടെ മനോഭാവം മാറണമെന്ന് ശ്രീകല

Spread the love


Thank you for reading this post, don't forget to subscribe!

വർഷങ്ങളായി സീരിയലുകളിൽ നിറഞ്ഞു നിൽക്കുന്ന ശ്രീകല തന്റെ കരിയറിനെ കുറിച്ചും മിനിസ്ക്രീൻ ലോകത്തെ മാറ്റങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇപ്പോൾ. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. പുതിയ താരങ്ങൾ എല്ലാം പ്രശസ്‌തി ആഗഹിച്ചു മാത്രമാണ് സീരിയലിന്റെ ഭാഗമാകുന്നതെന്നും അതിൽ മാറ്റം വരണമെന്നും ശ്രീകല പറയുന്നുണ്ട്. സീരിയൽ രംഗത്തെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ഇത് പറഞ്ഞത്. നടിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

ഇപ്പോൾ സീരിയലുകളെ ഭരിക്കുന്നത് ടിആർപി റേറ്റിങ്ങാണെന്ന് ശ്രീകല പറയുന്നു. മലയാള ടെലിവിഷൻ മേഖലയിൽ ഉണ്ടായ വലിയ മാറ്റവും അത് തന്നെയാണെന്നാണ് അവർ പറയുന്നത്. ‘ഇപ്പോൾ എല്ലാ സീരിയലുകളും അതിലെ കഥാപാത്രങ്ങളും ടിആർപിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആദ്യത്തെ കഥ എന്താണെങ്കിലും റേറ്റിംഗ് ചാർട്ടിൽ സ്ഥാനം പിടിക്കാൻ നിർമ്മാതാക്കൾ അത് മറ്റും. നേരത്തെ ഇത് ഇങ്ങനെ ആയിരുന്നില്ല, ഉള്ളടക്കം ആയിരുന്നു പ്രധാനം,’ ശ്രീകല പറഞ്ഞു.

സീരിയലിന്റെ കഥ സംബന്ധിച്ചും മറ്റും ഉണ്ടാകുന്ന വിമര്ശനങ്ങളിലും ശ്രീകല പ്രതികരിച്ചു. ഇൻഡസ്ട്രിയെ കുറിച്ച് വ്യക്തതയില്ലാതെ അത്തരം ആരോപണങ്ങൾ നടത്തരുതെന്ന് അവർ പറഞ്ഞു. ‘ഒരുപാട് നല്ല സീരിയലുകൾ വരുന്നുണ്ട്. ഉദാഹരണത്തിന്, ഞാൻ ഇപ്പോൾ ചെയ്യുന്ന അനിയത്തിപ്രാവ്, അവസാനം ചെയ്ത കാർത്തികദീപം ഇതൊക്കെ വിവാഹേതര ബന്ധങ്ങളെ മഹത്വവൽക്കരിക്കുകയോ സമൂഹത്തിന് മോശമായ സന്ദേശങ്ങൾ നൽകുകയോ ചെയ്യുന്ന സീരിയലുകൾ അല്ല,’

അതിന്റെ പേരിൽ നിർമ്മാതാക്കളെ വിമർശിക്കുന്നത് തെറ്റാണ്, ആളുകൾ ചെറിയ വഴക്കുകളും പാവപ്പെട്ടവരായ നായികമാരെയും ഒക്കെയാണ് കാണാൻ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു നല്ല സീരിയലുമായി വന്നാൽ അത് പ്രേക്ഷകർ കാണുമെന്ന് ഞാൻ കരുതുന്നില്ല’, നടി പറഞ്ഞു.

ഒരു നല്ല നായകനെയോ നായികയെയോ കെട്ടിപ്പടുക്കാൻ ശക്തമായ ഒരു കഥാപാത്രം അനിവാര്യമാണ്. അത്തരം കഥാപാത്രങ്ങളുമായുള്ള അവരുടെ ഇടപെടലാണ് പ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ പ്രധാന താരങ്ങളെ സഹായിക്കുന്നത് അത്തരം കഥാപാത്രങ്ങൾ തനിക്ക് ചെയ്യാൻ കഴിയുന്നതിൽ സന്തോഷം ഉണ്ടെന്നും ശ്രീകല പറഞ്ഞു.

Also Read: ഒരു കുട്ടിയുണ്ടല്ലോ അതിനെ നോക്കണമല്ലോ; എല്ലാത്തിന്റെയും പരിധിവിട്ടു, ദയവു ചെയ്ത് എന്നെ ഉപദ്രവിക്കരുത്: ശാലിനി

അതേസമയം, സീരിയൽ മേഖലയിലേക്ക് നല്ല യുവതാരങ്ങൾ കടന്നു വരണമെന്ന് ശ്രീകല പറഞ്ഞു. ‘സീരിയലിന് പുതിയ പ്രതിഭകളെ ആവശ്യമാണ്. അസാമാന്യ പ്രതിഭകൾ, അത്രയും എത്താത്തവർ, കഠിനാധ്വാനം ചെയ്യുന്നവർ തുടങ്ങി പലതരത്തിലുള്ള താരങ്ങളുടെ കൂടെയാണ് ഞാൻ പ്രവർത്തിക്കുന്നത്. എന്നാൽ, ഞാൻ നിരീക്ഷിച്ച ഒരു കാര്യം പുതുതലമുറ പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്,’

‘പലരും ഇതിനെ ഒരു പാഷനായി കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല, അതേസമയം ഞങ്ങൾക്ക് ഇത് അന്നമാണ്. അവരെ സംബന്ധിച്ചിടത്തോളം അഭിനയം പ്രശസ്തിയിലേക്കുള്ള കുറുക്കുവഴി മാത്രമാണ്. അത്തരം മനോഭാവങ്ങൾ മാറുകയും അവർ കൂടുതൽ അർപ്പണബോധത്തോടെ ഈ മേഖലയിലേക്ക് ഇറങ്ങുകയും ചെയ്താൽ അത് വളരെ നല്ലതായിരിക്കും,’ ശ്രീകല പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!